ചെന്നൈ ഓട്ടോകളില്‍ തരംഗമായി നയന്‍താര! നഗരത്തില്‍ ഏങ്ങും നടിയുടെ പോസ്റ്ററുകള്‍
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നായികയായും കേന്ദ്രകഥാപാത്രമായും നയന്‍സ് എത്താറുളള ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അജിത്തിന്റെ വിശ്വാസത്തിനു ശേഷം ഐറ എന്ന സിനിമയാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചെന്നൈ നഗരത്തില്‍ നയന്‍സ് തരംഗമാണുളളത്.നഗരത്തിലെ മിക്ക ഓട്ടോകളില്‍ സഞ്ചരിക്കുമ്പോഴും നടിയുടെ ചിത്രങ്ങള്‍ കാണാം. ഓട്ടോയുടെ മേല്‍ക്കൂരയില്‍ ഐറയുടെ പോസ്റ്റര്‍ കൊണ്ട് മൂടിയിരിക്കുകയാണ് അധിക പേരും. നഗരത്തില്‍ മാത്രം നിരവധി ഓട്ടോകളിലാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്.

നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത തരംഗമായി മാറിയിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്. മാര്‍ച്ച് 28നാണ് ഐറ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹൊറര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം കെഎം സര്‍ജുന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കെജെആര്‍ സ്റ്റുഡിയോസ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
തമിഴില്‍ നയന്‍താരയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഐറ. മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ നായികയായി നയന്‍സ് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. മിസ്റ്റര്‍ ലോക്കല്‍, സൈര നരസിംഹ റെഡ്ഡി ,ദളപതി 63 തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications