ഹൊറര്‍ ത്രില്ലറുമായി നയന്‍സിന്റെ വരവ്! കൊലയുതിര്‍ കാലം കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

By Midhun Raj

തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വിശ്വസം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. വിശ്വാസത്തിനു ശേഷം നയന്‍താരയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് കൊലെയുതിര്‍ കാലം.

നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചക്രി തോലതി സംവിധാനം ചെയ്യുന്ന കൊലെയുതിര്‍ കാലം മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. വാഷു ബാഗ്നാനിയും യുവന്‍ ശങ്കര്‍ രാജയയുടെ വൈഎസ് ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

nayantara

2016ലായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ദീര്‍ഘനാളായി സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. നയന്‍താരയ്‌ക്കൊപ്പം ഭൂമിക ചൗളയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. എപ്രിലില്‍ ആണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കൊലെയുതിര്‍ കാലത്തിനു പുറമെ ഐറ, ദളപതി 63, ലവ് ആക്ഷന്‍ ഡ്രാമ, സൈര നരസിംഹ റെഡ്ഡി തുടങ്ങിയ സിനിമകളും നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X