»   » ചുംബനവും ഗ്ലാമറുമില്ല; നയന്‍സ് ഇനി ഡീസന്റ്

ചുംബനവും ഗ്ലാമറുമില്ല; നയന്‍സ് ഇനി ഡീസന്റ്

Posted By:
Subscribe to Filmibeat Malayalam
Nayantara
സിനിമയിലേയ്ക്ക് ശക്തമായ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ് നടി നയന്‍താര. എന്നാല്‍ പഴയ നയന്‍സല്ല ഇത് എന്നാണ് സിനിമാരംഗത്തുള്ളവര്‍ അടക്കം പറയുന്നത്. ചുംബനരംഗങ്ങളും കിടപ്പറരംഗങ്ങളും അഭിനയിക്കാന്‍ ഇനി തയ്യാറല്ല എന്നാണത്രേ നയന്‍സിന്റെ നിലപാട്. ഇത്തരം രംഗങ്ങളുള്ള സിനിമയുമായി നയന്‍സിനെ സമീപിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളില്‍ നായികയാവാനുള്ള ക്ഷണം നയന്‍സ് നിരസിച്ചതിന്റെ കാരണവും മറ്റൊന്നല്ലെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.

ഗ്ലാമര്‍ വേഷങ്ങളോട് ഇ്‌പ്പോള്‍ നടിയ്ക്ക് താത്പര്യമില്ലത്രേ. ഇനി ഡീസന്റ് വേഷങ്ങള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്നാണ് തീരുമാനം. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ സീതയായി വേഷമിട്ടതില്‍ പിന്നെയാണ് ഇനി ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ നയന്‍സ് എത്തിയത്. ഇനി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് നല്ല നടി എന്ന പേര് സമ്പാദിക്കണമെന്നാണ് നയന്‍സിന്റെ മോഹം.

പ്രഭുദേവയുമായുള്ള കടുത്ത പ്രണയത്തിനൊടുവിലാണ് താന്‍ സിനിമ വിടുന്നുവെന്ന സൂചന നയന്‍സ് നല്‍കിയത്. ശ്രീരാമരാജ്യം അവരുടെ അവസാന ചിത്രമായിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രഭുവുമായുള്ള പ്രണയം തകര്‍ന്നതോടെയാണ് നയന്‍സ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. എന്തായാലും ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന നയന്‍സിന്റെ തീരുമാനം സംവിധായകരെ കുഴപ്പിക്കുമെന്ന് ഉറപ്പാണ്.

English summary
Seems the actress is concentrating more on weighty and character oriented role. She wants to do roles which would be remembered after years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam