നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
നയന്‍താരയും ഹന്‍സികയും തമ്മില്‍ ശത്രുതയുണ്ടെന്ന് നേരത്തെ ചില ഗോസിപ്പുകള്‍ കേട്ടിരുന്നു. നയന്‍താര- പ്രഭുദേവ പ്രണയം തകരന്‍ കാരണം ഹന്‍സികയാണെന്ന്. തന്റെ എങ്കയും കാതല്‍ എന്ന ചിത്രത്തിലെ നായികയായ ഹന്‍സികയോട് പ്രഭു അതിരുവിട്ട് ഇടപഴകിയതാണ് നയന്‍ - പ്രഭുദേവ ബന്ധത്തിന് ഇളക്കം തട്ടാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ ഹന്‍സികയുടെ പ്രണയത്തിലേക്ക് വില്ലത്തിയായി കടന്നു വരികയാണോ നയന്‍താര. ഹന്‍സികയും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. വിവാഹ കഴിക്കാനാഗ്രഹിക്കുന്നതായ കാര്യംവരെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിമ്പു വീണ്ടും പഴയ കാമുകിയുമായി ഒന്നിക്കുമ്പോള്‍ ഹന്‍സികയുമായി അകലുകയാണെന്നാണ് കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുമ്പോള്‍ ഹന്‍സികയുമായി ചിമ്പുവിന് പഴയ അടുപ്പമില്ലത്രെ. പഴയ കാമുകിയെ കിട്ടിയപ്പോള്‍ ചിമ്പു ചിലത് മറക്കുന്നതാണോ. ഇനിയിപ്പോള്‍ നയന്‍താര ഹന്‍സികയോട് പകരം വീട്ടുന്നതാകുമോ??

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ഗോസിപ്പുകള്‍ക്കുള്ള മറുപടിയായായിരുന്നു ചിമ്പവിന്റെ ട്വീറ്റ്. അതെ ഹന്‍സികയുമായി പ്രണയത്തിലാണ്. വിവാഹം കഴിക്കാന്‍ ഇരുവീട്ടുകാരും സമ്മതിച്ചു. ഞങ്ങളെ ഞങ്ങളുടെ സ്വകാര്യതയ്ക്ക് വിടുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ചിമ്പുവിന്റെ ട്വീറ്റ്

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ചിമ്പുവും ഹന്‍സികയും ഇപ്പോള്‍ കുറേ സിനിമകളുമായി തിരക്കിലാണ്. തിരക്കൊഴിഞ്ഞ് അടുത്ത വര്‍ഷം വിവാഹം നടത്താനായിരുന്നു പദ്ധതി

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
അഞ്ച് ലക്ഷം രൂപ മുടക്കി ചിമ്പു ഹന്‍സികയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയെന്ന വാര്‍ത്തകളായിരുന്നു ഇരുവരും തമ്മിലുഷള്ള ഗോസിപ്പിന് ചൂട് കൂട്ടിയത്. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകാനായി ഒരു ഹെലികോപ്റ്റര്‍ തന്നെ ഹന്‍സുവിന് ചിമ്പു ഒരുക്കിക്കൊടുത്തതായും കോടമ്പാക്കത്തു നിന്നും കേട്ടിരുന്നു.

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ഗോസിപ്പുകള്‍ വന്നപ്പോള്‍ ചിമ്പുവുമായി ബന്ധമില്ലെന്നായിരുന്നു ആദ്യം ഹന്‍സികയുടെ പ്രതികരണം. എന്നാല്‍ പിന്നീട് കേട്ടത് വിവാഹത്തെ കുറിച്ചായിരുന്നു.

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
വിവാഹിതരായാല്‍ അജിത്തിനെയും ശാലിനിയെയും പോലെ കഴിയാനാണ് തങ്ങള്‍ക്കാഗ്രഹമെന്നും ചിമ്പു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ഇപ്പോള്‍ ഹന്‍സികയും ചിമ്പുവും വാലു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 2014 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററിലെത്തും

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ഒരു ചുംബന രംഗത്തോടെ തകര്‍ന്ന പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ്

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
ചിമ്പു നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു നയന്‍സിന്റെ ആദ്യ നിലപാട്. പിന്നീട് സംവിധായകന്‍ പലതും പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. എന്തായലും ചിത്രത്തിന് വലിയ പ്രതിഫലമാണ് നയന്‍സ് കൈപ്പറ്റുന്നത്.

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
നയന്‍സ് ചിമ്പുവിന്റെ നായികയായി അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ റണ്‍ബീറിനെയും ദീപികയെയും ഉദാഹരണമായി കാണിച്ചുകൊടുത്താണ് നയന്‍സിനെകൊണ്ട് സമ്മതിപ്പിച്ചത്. ഒരു പ്രണയം പൊളിഞ്ഞിട്ടും ഇരുവരും ഇപ്പോഴും ഒന്നിച്ചഭിനയിക്കുന്നുണ്ട്, ജോലി വേറെ പ്രണയം വേറെ എന്നായിരുന്നു പാണ്ഡിരാജിന്റെ ഉപദേശം. എന്തായാലും അതില്‍ നയന്‍ ഫ്‌ളാറ്റായി

നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?
പാണ്ഡിരാജിന്റെ ചിത്രവും വേലും പുറത്തിറങ്ങിക്കഴിഞ്ഞിട്ട് പറയാം ചിമ്പു ആരുടെ കാമുകനാണെന്ന്. എല്ലാം ഗോസിപ്പുകള്‍ മാത്രമായി അവശേഷിച്ചാലും കൊള്ളാം


Click it and Unblock the Notifications