»   » നയന്‍താരയെ ഇപ്പോഴും ഇഷ്ടമാണ്: ചിമ്പു

നയന്‍താരയെ ഇപ്പോഴും ഇഷ്ടമാണ്: ചിമ്പു

Posted By: Staff
Subscribe to Filmibeat Malayalam

 നയന്‍താരയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് ചിമ്പു. എന്നാല്‍ നയന്‍സിനോട് ഇപ്പോഴുള്ള ഇഷ്ടം പ്രണയമല്ല. മറിച്ച് ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ നയന്‍സുമായി ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്.

നയന്‍സ് നല്ലൊരു മനസ്സിന് ഉടമയാണ്. പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാനുള്ള ആത്മധൈര്യം അവര്‍ക്കുണ്ട്. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും ചിമ്പു പറയുന്നു.

വല്ലവന്‍ എന്ന തമിഴ്‌സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയന്‍സും ചിമ്പുവും പ്രണയത്തിലായത്. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ചുംബനരംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറംലോകത്ത് പരന്നതോടെ ചിമ്പുവുമായി നയന്‍സ് അകന്നു. പ്രണയബന്ധം വേര്‍പിരിഞ്ഞതോടെ ഇരുവരും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഹൈദരബാദില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദം പുതുക്കിയത് വാര്‍ത്തയായിരുന്നു.

കൃഷ്ണം വന്ദേ ജഗത്ഗുരു എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നയന്‍സ് ഫിലിം സിറ്റിയില്‍ എത്തിയത്. എന്നാല്‍ ഹന്‍സിക നായികയായ വാളു എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ചിമ്പു ഹൈദരാബാദില്‍ എത്തിയത്. എന്തായാലും ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കില്ലെന്ന തീരുമാനത്തിലിരുന്ന നയന്‍സും ചിമ്പുവും ഈ നിലപാട് മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്.

English summary
Actor-director Simbu, who parted ways with southern beauty Nayantara, was recently spotted with his ex-flame.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam