ചെന്നെെയിൽ ഉയരുന്നു നയൻതാരയുടെ കൊട്ടാരം; ചെലവിടുന്നത് വൻ തുക

തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടിമാരിലൊരാണ് നയൻതാര. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ആഡംബരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് അധികം പൊതുവേദികളിൽ സംസാരിക്കാത്ത താരം ചെന്നെെ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പടുകൂറ്റൻ വസതിയാണുള്ളത്. ഇപ്പോഴിതാ വിവാഹ ശേഷം പുതിയ ബം​ഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങുകയാണ് നയൻതാര.

ചെന്നെെയിലെ പോയസ്​ഗാർഡനിലാണ് നയൻതാരയുടെയും ഭർത്താവ് വിഘ്നേശിന്റെയും പുതിയ വീട്. സൂപ്പർതാരം രജനീകാന്താണ് പുതിയ വീടിന്റെ അയൽക്കാർ. നയൻതാര വിവാഹത്തിന് ഭർത്താവ് വിഘ്നേശ് ശിവന് സമ്മാനമായി നൽകിയതാണ് പുതിയ വീടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ താമസം തുടങ്ങിയിട്ടില്ലാത്ത വീടിന്റെ ഇന്റീരിയർ ഡിസൈനിനും മറ്റുമായി വമ്പൻ തുകയാണ് നയൻസ് ചെലവഴിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

nayantahara

16,500 സ്ക്വയർ ഫീറ്റിലാണ് കൊട്ടാര സമാനമായ വീട്. വീടിനുള്ളിൽ തിയറ്റർ,സ്വിമ്മിം​ഗ് പൂൾ, ജിനേഷ്യം എന്നിവയുണ്ട്. ബാത്ത് റൂം മാത്രം 1500 സ്ക്വയർ ഫീറ്റുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻതാര കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ അഭിനയത്തിനുള്ള പ്രതിഫലം കുത്തനെ ഉയർത്തിയിട്ടുണ്ട്. അഞ്ച് കോടിയോളമാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപറ്റുന്നത്. ബി​ഗ് ബജറ്റ് ചിത്രമാണെങ്കിൽ ഇനിയും ഉയർന്നേക്കും.

ജയം രവിയോടാപ്പം അഭിനയിക്കുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിൽ 20 ദിവസത്തെ കോൾഷീറ്റിന് 10 കോടിയാണ് നയൻസ് കൈപറ്റുന്നതെന്നാണ് റിപ്പോർട്ട്. ഇത്രയും പ്രതിഫലം വാങ്ങിയാൽ തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപറ്റുന്ന നായിക നടിയായി നയൻതാര മാറും.

ലാവിഷ് നയൻതാര

സിനിമയിൽ നിന്നുള്ള പ്രതിഫലത്തിന് പുറമെ റിയൽ എസ്റ്റേറ്റ് ബിസിനസും പരസ്യ വരുമാനവും നയൻതാരയുടെ സമ്പത്ത് വർധിപ്പിക്കുന്നുണ്ട്.
ഇൻഫിനിറ്റി നെറ്റ് വർത്തിന്റെ കണക്ക് പ്രകാരം 165 കോടിയാണ് നയൻതാരയുടെ ആസ്തി. ഇന്ത്യയിലങ്ങിങ്ങായി നടിക്ക് പ്രോപ്പർട്ടികളുണ്ട്. നടിയുടെ ഹൈദരാബാദിലെ വീടിനു മാത്രം ചെലവ് 15 കോടിയാണ്. ചെന്നെെയിലുള്ള രണ്ട് വീടുകളുടെയും ആകെ ചെലവ് 100 കോടിയോളം വരും. അടുത്തിടെയായി ഒരു സ്വകാര്യ ജെറ്റും നടി വാങ്ങിയിട്ടുണ്ട്. ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്കും കേരളത്തിലേക്കുമുള്ള യാത്ര പലപ്പോഴും ഈ ജെറ്റിലാണ്.

nayantara

വിഘ്നേശിന് നൽകിയ വിവാഹ സമ്മാനം

ജൂൺ മാസത്തിൽ മ​ഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം നടന്നത്. വിഘനേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബം​ഗ്ലാവാണ് നയൻസ് നൽകിയതെന്ന് നേരത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ വീടിനെക്കുറിച്ചാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുതിയ വാർത്ത.

ബം​ഗ്ലാവിന് പുറമെ വിഘ്നേശിന്റെ കുടുംബാം​ഗങ്ങൾക്കും നയൻസ് സമ്മാനങ്ങൾ നൽകിയിരുന്നു. 30 പവന്റെ സ്വർണാഭരണങ്ങൾ നയൻസ് വിഘ്നേശിന്റെ സഹോദരിക്ക് നൽകിയെന്നാണ് വിവരം. വിഘ്നേശ് നയൻസിന് തിരിച്ചും സമ്മാനങ്ങൾ നൽകി. അഞ്ച് കോടിയുടെ വജ്ര മോതിരമാണ് വിഘ്നേശ് നയൻതാരയ്ക്കണിയിച്ചത്. വിവാഹത്തിന് നയൻതാര അണിഞ്ഞ ആഭരണങ്ങളും വിഘ്നേശ് നൽകിയതായിരുന്നു.

വിവാഹ ശേഷം വീണ്ടും അഭിനയത്തിരക്കിലേക്ക് കടക്കുകയാണ് നയൻതാര. പാൻ ഇന്ത്യൻ ചിത്രമായ ജവാനാണ് ചിത്രമായ ജവാനാണ് നയൻതാര നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് നയൻതാര ചെയ്യുന്നതെന്നാണ് വിവരം.

Recommended Video

Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

ബോളിവുഡ് നടി ദീപിക പദുകോൺ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നെന്ന റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.ജവാന് പുറമെ ​തമിഴിലും മലയാളത്തിലുമായി ഒരുപിടി ചിത്രങ്ങൾ നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്.

More from Filmibeat

Read more about: nayantara tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X