നയന്‍താരയുടെ വാലന്റെന്‍സ് ഡേ കതിരവേലിനൊപ്പം
പ്രഭുദേവയുമായി പിരിഞ്ഞതിനു ശേഷം വിവാഹത്തെയും പ്രണയത്തെയും കുറിച്ച് കേള്‍ക്കുന്നതേ നയന്‍താരയ്ക്ക് ഇഷ്ടമല്ല. ഇടയ്ക് ആര്യയുമായി ചില ഗോസിപ്പുകളെല്ലം മെനഞ്ഞുണ്ടാക്കിയെങ്കിലും അത് പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാത്രമാണെന്ന് പിന്നീടറിഞ്ഞു. ഇതിപ്പോഴാരാണ് ഈ കതിര വേലന്‍ എന്നാകും ചിന്ത.
നയന്‍താരയുടെ ഈ വര്‍ഷത്തെ വാലന്റെന്‍സ് ഡേ ആഘോഷം കതിരവേലിനൊപ്പമാണെന്ന് കേട്ട് തെറ്റിദ്ധിക്കേണ്ട. പ്രണയദിനത്തില്‍ റിലീസ് ചെയ്ത 'ഇത് കതിരവേലിന്‍ കാതല്‍' എന്ന തമിഴ് ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കതിരവേലന്‍ റിലീസ് ആകുന്നു എന്നതിനപ്പുറം എനിക്കീ ദിവസം സാധാരണ പോലെയാണെന്നും നയന്‍സ് പറയുന്നു.

പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് ഇത് കതിരവേലിന്‍ കാതല്‍. ഒരു കല്‍ ഒരുകണ്ണാടി എന്ന ചിത്രത്തിന് ശേഷം ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തിലെ വേഷം നയന്‍ ചോദിച്ചുവാങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്.
നയന്‍സിന്റെ മുന്നെ റിലീസായ ആരംഭം, രാജറാണി എന്നീ ചിത്രങ്ങലെല്ലാം മികച്ച വിജയമായിരുന്നു. ഇത് കതിരവേലിന്‍ കാതലും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഉദയനിധി സ്റ്റാലിനൊപ്പം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് നയന്‍. നന്‍പേണ്ട എന്നാണ് സിനിമയുടെ പേര്. ഇത് കൂടാതെ ഇത് നമ്മ ആള്, നി എങ്കേ എന്‍ അന്‍പേ(തെലുങ്ക), ജയംരവി നായകനാകുന്ന പേരിടാത്ത ഒരു തമിഴ് ചിത്രം തുടങ്ങി ധാരാളം ചിത്രങ്ങളില്‍ നയന്‍ കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications











