»   » താന്‍ വളരെ ഇമോഷണലായി കരഞ്ഞഭിനയിക്കുമ്പോള്‍ ക്യാമറമാന്‍ ചിരിച്ചു എന്ന് നയന്‍, കാരണക്കാരന്‍ ആര്യ

താന്‍ വളരെ ഇമോഷണലായി കരഞ്ഞഭിനയിക്കുമ്പോള്‍ ക്യാമറമാന്‍ ചിരിച്ചു എന്ന് നയന്‍, കാരണക്കാരന്‍ ആര്യ

By: Rohini
Subscribe to Filmibeat Malayalam

സെറ്റിലുള്ള ആര്യയുടെ കുട്ടിക്കളികളെ കുറിച്ച് പറയുകയായിരുന്നു നയന്‍. ആരം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൂൺ ടിവിയിലെ ചാറ്റ് ഷോയില്‍ പങ്കെടുക്കനവെയാണ് നയന്‍താര ആര്യയെ കുറിച്ച് വാചാലയായത്.

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ബോക്‌സോഫീസ് രാജാവ് നിവിന്‍ തന്നെ, ഞണ്ടുകളുടെ 36 ദിവസത്തെ കലക്ഷന്‍

ഒരു കാര്യവും സീരിയസായി എടുക്കാത്ത, എല്ലായിപ്പോഴും കുട്ടിക്കളി കളിച്ചു നടക്കുന്ന ആളാണത്രെ ആര്യ. ആരെയും ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. എപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിയ്ക്കും. അഭിനയിച്ചുകൊണ്ടരിയ്ക്കുമ്പോള്‍ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ പറയും. അതോടെ അടുത്ത രംഗത്ത് അഭിനയിക്കാന്‍ പഠിച്ചുവച്ചതെല്ലാം കൈയ്യില്‍ നിന്ന് പോവും- നയന്‍താര പറഞ്ഞു.

വയറും മാറും കാണിച്ച് താരപുത്രി, കീര്‍ത്തി സുരേഷ് ഇത്രയ്ക്ക് സെക്‌സി വേഷം ധരിയ്ക്കുമോ..?

 arya-nayantara

രാജ റാണിയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. ഞാന്‍ വളരെ ഇമോഷണലായി കരഞ്ഞുകൊണ്ട് അഭിനയിക്കുന്ന രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അന്ന് ആര്യയ്ക്ക് ഉച്ചയ്ക്ക് ശേഷമാണ് ഷൂട്ടുള്ളത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു, ഞാന്‍ കരഞ്ഞ് അഭിനയിത്താന്‍ തുടങ്ങി.

അപ്പോഴുണ്ട് ക്യാമറമാന്‍ മുന്നിലിരുന്ന് ചിരിയ്ക്കുന്നു. എന്താണെന്ന് നോക്കിയപ്പോഴാണ് എനിക്ക് പിന്നിലുള്ള സോഫയിലിരുന്ന് ആര്യ എന്തൊക്കെയോ കാണിച്ചു കൂട്ടുകയായിരുന്നു. ഇങ്ങനെയാണ് ആര്യ സെറ്റിലെന്ന് നയന്‍ പറയുന്നു

English summary
Nayanthara about Arya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam