ഇഷ്ട നടന്‍ ആരാണ് എന്ന ചോദ്യത്തിന് നയന്‍താര ധൈര്യത്തോടെ ഉത്തരം പറഞ്ഞു, ആരാണത്?

By Aswini

Recommended Video

ഇഷ്ട നടന്‍ ആരാണ്? നയന്‍താര ധൈര്യത്തോടെ ഉത്തരം പറഞ്ഞു | filmibeat Malayalam

മലയാള സിനിമയില്‍ മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെയാണോ ഇഷ്ടം എന്ന് ചോദിച്ചാലും, തമിഴില്‍ അജിത്തിനെയാണോ വിജയ് യെ ആണോ ഇഷ്ടം എന്ന് ചോദിച്ചാലും സ്പഷ്ടമായ ഒരു ഉത്തരം നല്‍കാന്‍ സിനിമയ്ക്കകത്തുള്ളവര്‍ക്ക് പോലും പലപ്പോഴും കഴിയാറില്ല. രണ്ട് പേരുടെ ആരാധകരെയും നോവിക്കാത്ത വിധം ഒരുത്തരം പറയും.

എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്ക് അങ്ങനെ ഒരു ഭയവുമില്ല. ഇഷ്ടനടനാരാണ് എന്ന ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം നയന്‍താര പറഞ്ഞു. വികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് നയന്‍ തന്റെ ഇഷ്ട നടനാരാണെന്ന് പറഞ്ഞത്.

മികച്ച നടി

മികച്ച നടി

അറം എന്ന സിനിമയിലെ അഭിനയത്തിന് മികച്ചനടിയായി നയന്‍താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് നടിയ്ക്ക് അവാര്‍ഡ് നല്‍കിയത്.

ഇഷ്ടനടന്‍ ആര്

ഇഷ്ടനടന്‍ ആര്

അവാര്‍ഡ് വാങ്ങിയശേഷം ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിന് തല അജിത്തെന്ന് നയന്‍താര മറുപടി നല്‍കുകയായിരുന്നു. വന്‍ കരഘോഷത്തോടെയാണ് നയന്‍താരയുടെ മറുപടിയെ കാണികള്‍ വരവേറ്റത്.

വിജയ് യെ കുറിച്ച്

വിജയ് യെ കുറിച്ച്

അതേസമയം മെര്‍സലിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദളപതി വിജയും സന്നിഹിതനായിരുന്നു. വിജയ് യുടെ സാമിപ്യത്തിലാണ് നയന്‍ ഇഷ്ടനടനാരാണ് എന്ന ചോദ്യത്തിന് അജിത്തിന്റെ പേര് പറഞ്ഞത്

വിജയ് യെ കുറിച്ച്

വിജയ് യെ കുറിച്ച്

വിജയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെപ്പോലെ നിശബ്ദനായ ഒരു വ്യക്തിയെ താനിതുവരെ കണ്ടിട്ടില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി. അതിനെയും ആരാധകര്‍ കരഘോഷത്തോടെ വരവേറ്റു

അജിത്തിനൊപ്പം

അജിത്തിനൊപ്പം

താരതമ്യേനെ അജിത്തിനൊപ്പമാണ് നയന്‍ ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ചത്. ബില്ല, ഏകന്‍, ആരംഭം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വിജയ്‌ക്കൊപ്പം

വിജയ്‌ക്കൊപ്പം

വില്ല് ഒരേ ഒരു ചിത്രത്തില്‍ മാത്രമേ നയന്‍താരയും വിജയ് യും താരജോഡികളായി എത്തിയിട്ടുള്ളൂ. ശിവകാസി എന്ന വിജയ് ചിത്രത്തില്‍ അതിഥി താരമായും നയന്‍താര അഭിനയിച്ചിരുന്നു.

വെട്ടിലായ തൃഷ

വെട്ടിലായ തൃഷ

നേരത്തെ ഇതുപോലൊരു സന്ദര്‍ഭത്തില്‍ ഇഷ്ട നടന്‍ ആരാണെന്ന ചോദ്യത്തിന് അജിത്തിന്റെ പേര് പറഞ്ഞ തൃഷയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒടുവില്‍ നടിയ്ക്ക് വിശദീകതരണവുമായി രംഗത്ത് വരേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X