ധനുഷിന് നയന്‍താരയെ വച്ച് പടം പിടിക്കാന്‍ മോഹം
ധനുഷിന്റെ മോഹം പൂവണിയാന്‍ പോകുന്നു. ധനുഷ് നിര്‍മ്മിക്കുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായിക ആയി നയന്‍താര എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണ്. നര്‍മ്മത്തിന് ഏറെ പ്രാധാന്യം ചെയ്തി ഒരുക്കുന്ന ചിത്രം ആണ് നാനും റൗഡി താന്‍.
2012ല്‍ പുറത്തിറങ്ങിയ പോടാ പോടിക്കു ശേഷം ആണ് വിഘ്‌നേഷ് ശിവന്‍ നാനും റൗഡി താന്‍ എന്ന ചിത്രവും ആയി എത്തുന്നത്. ചിത്ത്രതിലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ജോര്‍ജ്ജ്.സി.വില്യംസിന്റെ ക്യാമറയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് നാനും റൗഡി താന്‍.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താരയ്ക്ക് നിരവധി ചിത്രങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. ഇതു നമ്മ ആള്‍, മാസ്, തനി ഒരുവന്‍, എന്നീ ചിത്രങ്ങള്‍ ആണ് തമിഴില്‍ ഒരുങ്ങുന്ന നയന്‍താരയുടെ ചിത്രങ്ങള്‍. ഭാസ്‌കര്‍ ദ റാസ്‌കള്‍ എന്ന മലയാള ചിത്രത്തിലും നയന്‍സ് തന്നെ ആണ് നായിക. അടുത്ത വര്‍ഷം ഏപ്രിലോടെ ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications