For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞതോടെ പ്രതിഫലവും കൂട്ടി; ഒറ്റയടിക്ക് 10 കോടി പ്രതിഫലമാക്കി നയന്‍താര, റിപ്പോര്‍ട്ടുകളിങ്ങനെ

  |

  ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേശ് ശിവനും അവരുടെ ഹണിമൂണ്‍ യാത്രകളിലാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിക്കിയാണ് നയന്‍സിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. അതേസമയം വൈകാതെ താരങ്ങള്‍ സിനിമയിലേക്ക് തന്നെ തിരികെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

  വിവാഹത്തോടെ പല നടിമാരും സിനിമയില്‍ നിന്ന് ഇടവേള എടുത്ത് കുടുംബജീവിതത്തിലേക്ക് തിരിയുന്നതാണ് പതിവ്. എന്നാല്‍ നയന്‍താരയുടെ തീരുമാനം സിനിമ തന്നെയാണെന്നാണ് അറിയുന്നത്. മാത്രമല്ല വിവാഹശേഷം അഭിനയിക്കാന്‍ പോകുന്ന സിനിമകള്‍ക്ക് ഭീമമായ തുക നടി വര്‍ധിപ്പിച്ചതായിട്ടാണ് പുതിയ വിവരം.

  സിനിമാ തിരക്കുകളില്‍ നിന്നൊക്കെ മാറിയ ശേഷമേ വിവാഹമുണ്ടാവൂ എന്ന് വിഘ്‌നേശും നയന്‍താരയും മുന്‍പ് പലപ്പോഴും പറഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരാവുന്നത്. ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖരാണ് താരവിവാഹത്തില്‍ പങ്കെടുക്കാന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതും. അങ്ങനെ ആഘോഷമായി നടത്തിയ വിവാഹത്തിന് ശേഷം ചെറിയൊരു ഇടവേളയിലാണ് നടി.

  അമൃതയുടെ ലിപ് ടു ലിപ് ചുംബിക്കുന്നത് പുറത്ത് വിടാന്‍ കാരണമുണ്ട്; ആല്‍ബത്തിന്റെ ടീസറിനെ കുറിച്ച് ഗോപി സുന്ദര്‍

  ഹണിമൂണ്‍ യാത്രകള്‍ക്ക് ശേഷം തിരികെ വരുന്ന നയന്‍താര അഭിനയിക്കാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചും അതിന്റെ പ്രതിഫലത്തെ പറ്റിയുമാണ് ഇപ്പോഴത്തെ ചില ചര്‍ച്ചകള്‍. അടുത്ത സിനിമയ്ക്ക് വേണ്ടി നയന്‍താര പ്രതിഫലം കൂടുതലായി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയിലാണ് നയന്‍താര അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

  ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്

  തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക നയന്‍താരയാണ് എന്നാല്‍ അടുത്ത സിനിമയ്ക്ക് വേണ്ടി നടി ഡിമാന്‍ഡ് ചെയ്യുന്നത് 10 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര അഭിനയിക്കുന്ന 75 മത്തെ ചിത്രമാണ് ഇനി വരാന്‍ പോകുന്നത്. നിലവില്‍ ഏഴു മുതല്‍ 8 കോടി വരെയാണ് നടി ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന തുക. ഇത്തവണ മൂന്നു കോടി കൂടി വര്‍ദ്ധിപ്പിച്ച് അത് പത്തായി മാറിയിരിക്കുകയാണ്.

  നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു? മലയാളത്തിലെ പ്രമുഖ നടനുമായി ഇഷ്ടത്തിലാണെന്നും വിവാഹം ഉടനെന്നും റിപ്പോർട്ട്

  തമിഴകത്ത് നിന്നും ഇത്രയും വലിയ തുക വാങ്ങുന്ന മറ്റ് നടിമാര്‍ ഉണ്ടാവില്ല. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ ഹിറ്റാക്കി മാറ്റുന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പ്രതിഫലം അത്ര കൂടുതലാണെന്ന് പറയാനും സാധിക്കില്ല. നിലവില്‍ പല സൂപ്പര്‍താരങ്ങളുടെയും പ്രതിഫലം പത്ത് കോടിയ്ക്കും മുകൡലാണ്. അങ്ങനെയുള്ളപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി വാഴുന്ന നയന്‍താരയും പിന്നിലാവേണ്ട ആവശ്യമില്ലെന്ന് ആരാധകരും പറയുന്നു.

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  നാനും റൌഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവുന്നത്. കഴിഞ്ഞ കുറേ കാലമായി ഇരുവരും ഒരുമിച്ചാണ് താമസം. എന്നാൽ വിവാഹത്തെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല. എന്തായാലും ആരാധകർ കാത്തിരുന്നത് പോലെ ഇരുവരും ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ്.

  English summary
  Nayanthara Again Hiked Her Remuneration After Marriage? Actress Demanding 10 Crores, Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X