അമല പോളിനേക്കാൾ വഞ്ചനകൾ നയൻതാര നേരിട്ടു; എല്ലാം താണ്ടിയാണ് അവരിന്ന് നിൽക്കുന്നത്; നടിമാരെക്കുറിച്ച് ജേർണലിസ്റ്

മലയാളത്തിൽ നിന്നും തമിഴകത്ത് പേരെടുത്ത നിരവധി നടിമാരുണ്ട്. ഇതിനേറ്റവും വലിയ ഉദാഹരണമാണ് നയൻതാര. മനസിനെക്കരെ എന്ന മലയാള സിനിമയിലൂടെ കടന്ന് വന്ന നയൻതാര ഇന്ന് കോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറാണ്. ഇതിന് ശേഷം തമിഴ് സിനിമാ രം​ഗത്ത് പേരെ‌ടുക്കാൻ കഴിഞ്ഞ നടി അമല പോളാണ്. മൈന എന്ന സിനിമയ്ക്ക് ശേഷമാണ് അമലയെ തമിഴകം സ്വീകരിച്ചത്. തുടരെ ഹിറ്റുകകളുമായി നടി കരിയറിൽ മുന്നേറി. 2010 മുതൽ 2014 വരെ അമല പോളിന്റെ കരിയറിലെ സുവർണകാലമായിരുന്നു.

സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ അമല പിന്നീ‌‌ട് കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ കണ്ടു. ആദ്യ വിവാഹമോചനം, തുടർന്നുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം അമല നേരിട്ട വെല്ലുവിളികളാണ്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അമല പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. അമല പോളിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് കോടങ്കി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ന‌ടി നയൻതാരയെക്കുറിച്ചും ഇദ്ദേഹം പരാമർശിച്ചു.

Nayanthara, Amala Paul

സിനിമാ രം​ഗത്ത് പലപ്പോഴും വിശ്വാസ വഞ്ചന അമല പോൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടങ്കി പറയുന്നു. നടിയുടെ ആദ്യ സിനിമ സിന്ധു സമവേലി മോശം സിനിമയായിരുന്നു. സിനിമയിലേക്കുള്ള തുടക്കമായതിനാലാണ് ഈ ചിത്രം നടിക്ക് ചെയ്യേണ്ടി വന്നത്. മിക്കവർക്കും ആദ്യ സിനിമയിലെ കഥയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.

നയൻതാര ഇന്ന് ലേഡി സൂപ്പർസ്റ്റാറാണ്. എന്നാൽ അവർ കടന്ന് വന്ന പാതയും ഇതിലും കഠിനമാണ്. ഇതിനേക്കാൾ വലിയ വിശ്വാസ വഞ്ചനകൾ നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം താണ്ടിയാണ് നയൻതാര ഇന്ന് കളത്തിൽ നിൽക്കുന്നത്. ഇതേപോലെയാണ് അമല പോളും. അമല പോൾ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണെന്നും കോ‍‌ടങ്കി അഭിപ്രായപ്പെട്ടു.എല്ലാവരെയും വിശ്വസിച്ചത് കരിയറിലും ജീവിതത്തിലും അമല പോളിനെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വിശ്വാസ വഞ്ചനകൾ നേരിടേണ്ടി വന്ന അമല പോൾ ഏറെ വിഷമിച്ചിട്ടുണ്ടെന്നും ഫിലിം ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടി.

Amala Paul

സിനിമാ രം​ഗത്ത് നിന്നും കുറച്ച് കാലം മാറി നിന്ന അമല പോൾ അടുത്തിടെയാണ് തിരിച്ചെത്തിയത്. മലയാളത്തിൽ ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഭർത്താവ് ജ​ഗത് ദേശായിക്കൊപ്പമുള്ള അമലയുടെ ചിത്രങ്ങ​ൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ആ‌ടു ജീവിതം ഉൾപ്പെടെയുള്ള സിനിമകൾ അമല പോളിന്റേതായി റിലീസ് ചെയ്യാനുണ്ട്.

സിനിമാ രം​ഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് അടുത്തി‌ടെ അമല പോൾ സംസാരിച്ചിരുന്നു. മാനസികമായി തകർന്ന് പോയ ഘട്ടമായിരുന്നെന്നും സിനിമാ അഭിനയം നിർത്തുന്നതിനെക്കുറിച്ച ആലോചിച്ചിരുന്നെന്നും അമല പോൾ തുറന്ന് പറഞ്ഞു. കഡാവർ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്.

ഈ സിനിമ നിർമ്മിച്ചതും അമല പോൾ തന്നെയാണ്. ഈ സിനിമയ്ക്കായി തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചെലവിട്ടെന്നും അമല തുറന്ന് പറഞ്ഞു. കരിയറിൽ അമല പോൾ വീണ്ടും ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയവയാണ് അമല പോൾ അഭിനയിച്ച ഹിറ്റ് സിനിമകൾ. 32 കാരിയായ അമല പഴയത് പോലെ തിരക്ക് പിടിച്ച് ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല. തിരക്കുകൾ കുറച്ച് വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾക്കും നടിയിന്ന് സമയം കണ്ടെത്തുന്നു.

Read more about: nayanthara amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X