നയന്‍താരയുടെ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ കാമുകനും! കൊച്ചിയില്‍ വന്നിറങ്ങിയ താരങ്ങളുടെ ചിത്രം വൈറൽ
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവന്റെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങള്‍ ഒന്നിച്ചുള്ള പുതിയ ഫോട്ടോസ് കാണുമ്പോള്‍ ഇവരുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കും. ഒടുവില്‍ വിവാഹത്ത കുറിച്ച് തുറന്ന് പറഞ്ഞ് അടുത്തിടെ വിഘ്‌നേശ് ശിവന്‍ തന്നെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഓണമാഘോഷിക്കാന്‍ നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശും കേരളത്തില്‍ എത്തിയെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. വിക്കിയ്‌ക്കൊപ്പം വിമാനത്തില്‍ വന്നിറങ്ങിയ നയന്‍താരയുടെ ചില ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഓണം ആഘോഷിക്കുന്നതിന് വേണ്ടി നയന്‍താരയുടെ കൊച്ചിയിലുള്ള വീട്ടിലേക്ക് എത്തിയതാണെന്നാണ് അറിയുന്നത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് നയന്‍സും ചുവപ്പ് നിറമുള്ള ടീ ഷര്‍ട്ടും ജീന്‍സുമായിരുന്നു വിക്കിയുടെ വേഷം.

നേരത്തെയും പല ആഘോഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു. ദീപാവലിയ്ക്കും മറ്റുള്ള ആഘോഷങ്ങളിലും വിഘ്‌നേശ് ശിവന്റെ കുടുംബത്തിനൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ വര്‍ഷങ്ങളായി പുറത്ത് വരാറുണ്ട്. അങ്ങനെയിരിക്കവേയാണ് കൊച്ചിയിലേക്ക് ഓണത്തിന് വന്ന കാര്യം വിക്കി തന്നെ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് നയന്‍സിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊച്ചിയിലാണെന്ന് വിഘ്‌നേശ് സൂചിപ്പിച്ചിരിക്കുന്നത്.
നേരത്തെ ഒരു അവാര്‍ഡ് വേദിയില്‍ നിന്നുമായിരുന്നു വിഘ്നേശ് ശിവന്‍ തന്റെ പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് നയന്‍താര പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു. വിദേശത്തേക്കുള്ള യാത്രകളും അമ്പലങ്ങളിലെ സന്ദര്‍ശനങ്ങളുമെല്ലാം ഒരുമിച്ചായതോടെ വിവാഹം കഴിഞ്ഞോ എന്ന സംശയവും ഉയര്‍ന്ന് വന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ഇരുവരും വിവാഹിതരാവുമെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിന് മറുപടി അടുത്തിടെയാണ് വിക്കി പറഞ്ഞത്. ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും ഗോസിപ്പുകള്‍ വരാറുണ്ട്. എന്നാല്‍ കരിയറില്‍ ഒരുപാട് ലക്ഷ്യങ്ങള്‍ ഞങ്ങള്‍ക്ക് വേറെയുണ്ട്. അതിന് മുന്‍പ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. ഇപ്പോള്‍ എങ്ങനെയാണോ അതില്‍ ഞങ്ങള്‍ രണ്ട് പേരും സന്തുഷ്ടരാണ്. ഇങ്ങനെ പ്രണയിച്ച് നടക്കുന്നത് ബോറായി തോന്നുന്ന കാലത്ത് വിവാഹം കഴിക്കാമെന്ന് തമാശരൂപേണ താരം പറയുന്നു.
ഇതുപോലെയുള്ള ഗോസിപ്പുകളും കൊവിഡ് 19 ന്റെ ഫലം പോസിറ്റീവാണെന്നുള്ള അഭ്യൂഹങ്ങളും നല്ലതാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. 'നാനും റൗഡി താന്‍' എന്ന സിനിമയിലൂടെ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു വിഘ്നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. കാതു വക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വിഘ്നേശ് ശിവന്റേതായി ഇനി വരാനിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താര തന്നെയാണ് നായിക.


Click it and Unblock the Notifications











