കുറച്ച് ദിവസത്തിനുള്ളിൽ പ്രണയം; പകുതി സമയവും അവർ കാരവാനിൽ; ധനുഷിനെ പിന്തുണച്ച് അന്തനൻ

ധനുഷ്-നയൻതാര പ്രശ്നം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. ആദ്യമായാണ് നയൻതാര ഇത്രയും രൂക്ഷ ഭാഷയിൽ പരസ്യ വിമർശനം നടത്തുന്നത്. ധനുഷ് പുറമേക്ക് കാണുന്നത് പോലെ അല്ലെന്നും തന്നോടും ഭർത്താവ് വിഘ്നേശ് ശിവനോടും പകയുണ്ടെന്നും നയൻതാര ആരോപിച്ചു. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചിട്ടുണ്ട്.

കോപ്പിറൈറ്റ് ചൂണ്ടിക്കാട്ടി 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ധനുഷ്. ഇതിനെതിരെയാണ് നയൻ‌താര രം​ഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ നയൻതാരയെ വിമർശിച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് തമിഴകത്തെ ഫിലിം ജേർണലിസ്റ്റും മുൻ ഫിലിം മേക്കറുമായ അന്തനൻ.

Nayanthara  Dhanush

ധനുഷിന്റെ സ്വഭാവം നയൻ‌താര പറഞ്ഞത് പോലെയാണെങ്കിലും ഈ വിഷയത്തിൽ ധനുഷിന്റെ ഭാ​ഗത്താണ് ന്യായമെന്ന് അന്തനൻ പറയുന്നു. ഇത് പണത്തിന്റെ വിഷയമല്ല. ഈ​ഗോയാണ്. അതുകൊണ്ടാണ് ഇത്ര വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്തിൽ വിഘ്നേശിന്റെ പങ്കുമുണ്ട്. നാനും റൗഡി താൻ പ്രേക്ഷക പ്രീതി നേടിയെങ്കിലും ധനുഷിന് ഈ സിനിമ നഷ്ടമായിരുന്നെന്നും അന്തനൻ പറയുന്നു.

Nayanthara  Dhanush

ഈ സിനിമ നടക്കുമ്പോൾ വിഘ്നേശ് ആരുമറിയുന്ന സംവിധായകനല്ല. ആറ് കോടി രൂപ ബജറ്റിൽ സിനിമ ചെയ്യാനാണ് ധനുഷ് പറഞ്ഞത്. വിജയ് സേതുപതി ശമ്പളം വാങ്ങാതെയാണ് അഭിനയിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ നയൻതാരയും വിഘ്നേശും പ്രണയത്തിലായി. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. ആ നീരസത്തോടെയാണ് പടം തുടങ്ങുന്നത്.

ഷൂട്ടിം​ഗിനിടെ പകുതി സമയവും രണ്ട് പേരും കാരവാനിലിരുന്ന് സംസാരിക്കും. സിനിമ പെട്ടെന്ന് തീർത്തില്ല. ചെലവ് 16 കോടിയിലെത്തി. ധനുഷ് ടെൻഷനിലായിരുന്നെന്നും അന്തനൻ പറയുന്നു. മൂന്ന് സെക്കന്റ് വീഡിയോക്ക് പത്ത് കോ‌ടി രൂപ ധനുഷ് ആവശ്യപ്പെടുന്നത് ആളുകൾക്ക് ആശ്ചര്യമായിരിക്കാം. ഇതേ നയൻതാര പത്ത് ദിവസത്തെ ഷൂട്ടിന് പത്ത് കോടി രൂപ ചോദിക്കുന്നത് അന്യായമല്ലേയെന്നും അന്തനൻ ചോദിക്കുന്നു.

ധനുഷ് ഏറെക്കുറെ സിനിമ ഉപേക്ഷിച്ചതായിരുന്നു. ഒരു ​ഗാന രം​ഗം എടുക്കേണ്ട കാര്യം പറഞ്ഞപ്പോൾ നീ വേണമെങ്കിൽ എടുത്തോയെന്ന് ധനുഷ് പറഞ്ഞു. ഒടുവിൽ നയൻതാര പണം കൊടുത്ത ശേഷമാണ് ഈ ​ഗാനം ഷൂട്ട് ചെയ്തത്. സിനിമ കിട്ടിയ വിലയ്ക്ക് ധനുഷ് വിറ്റു. ഇതോടെ പത്ത് കോടി രൂപ നഷ്ടം വന്നു. ആ ദേഷ്യം ധനുഷിനുണ്ടായിരുന്നെന്നും അന്തനൻ പറയുന്നു.

ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം ചർച്ചയായിട്ടുണ്ട്. അതേസമയം നാനും റൗഡി താനിന്റെ ഷൂട്ടിം​ഗ് സെറ്റിൽ വളരെ പ്രൊഫഷണലായാണ് നയൻതാരയും വിഘ്നേശും പെരുമാറിയതെന്നും പ്രണയത്തിലാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സിനിമയിൽ അഭിനയിച്ച നടി രാധിക ശരത് കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2008 ൽ പുറത്തിറങ്ങിയ യാരടീ നീ മോഹിനി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണ് ധനുഷും നയൻതാരയും. ഇരുവരും നേരത്തെ സുഹൃത്തുക്കളുമായിരുന്നു.

Read more about: nayanthara dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X