For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലായിടത്തും ക്യാമറ, ആ ജോലിക്കാരിക്ക് നയൻതാരയും അമ്മയും നൽകിയത്; മരുമകളെക്കുറിച്ച് വിഘ്നേശിന്റെ അമ്മ

  |

  തെന്നിന്ത്യൻ സിനിമകളിലെ താരറാണി ആണ് നയൻതാര. തമിഴ് സിനിമാ ലോകത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയായ നയൻതാരയുടെ കരിയർ വളർച്ച എപ്പോഴും സിനിമാ ലോകത്ത് സംസാര വിഷയമാണ്. കരിയറിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും നയൻതാര വ്യത്യസ്തയാണ്.

  സിനിമകളിലെ താരറാണി ആണെങ്കിലും സ്വകാര്യത സൂക്ഷിക്കുന്നതിൽ വളരെ കർക്കശക്കാരിയാണ് നയൻസ്. തുടക്കകാലത്തുണ്ടായ ​ഗോസിപ്പുകളും വിവാദങ്ങളും പിന്നീടും ഉണ്ടാവാതിരിക്കാൻ നയൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇപ്പോഴും വിവാദങ്ങളിലും ​ഗോസിപ്പ് കോളങ്ങളിലും നയൻസിന്റെ പേര് വരാറുണ്ട്.

  Also Read: 14 വര്‍ഷത്തിന് ശേഷം വീണ്ടും അച്ഛനായി; ഒരു മകന്റെ പിതാവായ സന്തോഷം പങ്കുവെച്ച് നടന്‍ നരേന്‍, ചിത്രം പുറത്ത്

  വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചതായിരുന്നു ഏറ്റവും ഒടുവിൽ തമിഴ്നാട്ടിൽ വലിയ ചർച്ചാ വിഷയം ആയത്. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും ഇതിന് ആക്കം കൂട്ടി. എന്നാൽ പിന്നീട് ചട്ട ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ഈ വിവാദങ്ങൾ അവസാനിച്ചു.

  Also Read: ചിമ്പു ഹാപ്പിയാണ്; പ്രൊപ്പോസ് ചെയ്ത അന്ന് ഞാൻ ഭയന്നു; മഞ്ജിമയെക്കുറിച്ച് ​ഗൗതം കാർത്തിക്ക്

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു നയൻതാരയുടെ വിവാഹം. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിലൂടെ നയൻതാരയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്.

  ഇപ്പോഴിതാ നയൻതാരയെ പറ്റി വിഘ്നേശ് ശിവന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നയൻതാരയുടെ വീടിനെക്കുറിച്ചാണ് മീന കുമാരി സംസാരിച്ചത്.

  'നയൻതാരയുടെ വീട്ടിൽ എട്ട് പേർ
  ജോലി ചെയ്യുന്നുണ്ട്. നാല് സ്ത്രീകളും നാല് പുരുഷൻമാരും. ക്ലീനിം​ഗ്, കുക്കിം​ഗ്, അയേൺ ചെയ്യുന്നതിനുമാെക്കെയായി. അവിടെ ജോലി ചെയ്യുന്ന ഒരു അമ്മ വിഷമിച്ചിരിക്കുന്നത് കണ്ടു. എന്താണ് അമ്മാ പ്രശ്നമെന്ന് നയൻതാര ചോദിച്ചു'

  'നാല് ലക്ഷം രൂപ കടമുണ്ടെന്ന് പറഞ്ഞു. ഉടനെ ആ നാല് ലക്ഷം രൂപ അവൾ നൽകി. ഞാനത് നേരിട്ട് കണ്ടതാണ്. ആ നാല് ലക്ഷം രൂപ കൊടുക്കാനും ഒരു മനസ്സ് വേണം. ആ അമ്മ അത്ര മാത്രം അധ്വാനിച്ചിട്ടുണ്ട്. മൂന്ന് നാല് വർഷം ആ വീട്ടിൽ ജോലി ചെയ്തിരുന്നു'

  'നയൻതാരയുടെ അമ്മ കേരളത്തിൽ നിന്ന് വന്നു. ഞങ്ങളെല്ലാം നിൽക്കവെ നയൻതാരയുടെ അമ്മ ആ സ്ത്രീക്ക് രണ്ട് സ്വർണ വള ഊരി നൽകി. കാരണം അവരത്രമാത്രം ശ്രദ്ധാലുവാണ്. ആ ഫ്ലാറ്റിൽ ക്യാമറയുണ്ട്. കോഫി പോലും നയൻതാരയോട് ചോദിക്കാതെ കുടിക്കില്ല. ആ ഫ്ലാറ്റിലെ എല്ലാ ജോലിക്കാരും അങ്ങനെ ആണ്. അനുവാദം കൊടുത്താൽ മാത്രമേ ഭക്ഷണം പോലും എടുത്ത് കഴിക്കുകയുള്ളൂ'

  വിശ്വസ്തരായി നമ്മൾ ഒരു സ്ഥലത്ത് ജോലി ചെയ്താൽ നല്ലതും മോശവും അവർ നോക്കിക്കോളും. എന്റെ വീട്ടിൽ ജോലി ചെയ്ത കുട്ടിയെ ഞാൻ കല്യാണം കഴിപ്പിച്ചു, വീട്ടുകാർക്ക് ജോലി വാങ്ങി നൽകി. അവരുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നേരിട്ട് പോയി പരിഹിരിക്കുമായിരുന്നെന്നും മീന കുമാരി പറഞ്ഞു.

  വിവാഹ ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലാണ് കണക്ട്, ​ഗോൾഡ് എന്നിവയാണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. മലയാള ചിത്രം ​ഗോൾഡിൽ പൃഥാരാജ് ആണ് നായകൻ.

  Read more about: nayanthara
  English summary
  Nayanthara And Her Mother's Kindness; Vignesh Shivan's Mother Meena Kumari's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X