പ്രസവിക്കാതെ നയന്‍താര എങ്ങനെ അമ്മയാവുമെന്ന് ചോദിച്ചവരോട്! മക്കളുടെ സന്തോഷ ദിവസത്തെ പറ്റി നയൻസും ഭര്‍ത്താവും

നടി നയന്‍താര അമ്മയായി എന്ന വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് പുറത്തുവരുന്നത്. സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായി വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ചുവെന്ന് നടി വെളിപ്പെടുത്തുന്നത്. ഉയിര്‍, ഉലക് എന്ന പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എല്ലാവരുടെയും ആശീര്‍വാദം വേണമെന്ന് പറഞ്ഞാണ് താര ദമ്പതിന്മാര്‍ ആദ്യമെത്തിയത്.

പിന്നാലെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് വിക്കിയും നയനും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത്. പ്രസവിക്കാതെ ഒരു സ്ത്രീ എങ്ങനെ അമ്മയാവും എന്നാണ് പലരും നയന്‍താരയോട് ചോദിച്ചത്. എന്നാല്‍ മക്കളുടെ കൂടെയുള്ള ജീവിതത്തില്‍ ഒരു അച്ഛനും അമ്മയും എങ്ങനെയായിരിക്കാമെന്ന് താരങ്ങള്‍ തെളിയിച്ചു.

nayan-kids-

ഇന്നിതാ മക്കളുടെ ജന്മദിനം ആഘോഷിക്കുകയാണ് നയന്‍താരയും വിഘ്‌നേഷും. മക്കള്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളിലൂടെ താരങ്ങള്‍ പറയുന്നത്.

എന്റെ അഴകന്‍സിന് പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞാണ് നയന്‍താര എത്തിയിരിക്കുന്നത്. 'ഞാന്‍ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കന്‍ഡിലും ആ ചെറിയ നിമിഷത്തിലും ഞാന്‍ ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചതുപോലെ തോന്നും. എന്റെ ലവ് ലൈഫ് മാജിക് സ്‌ട്രെങ്ത് നിങ്ങളാണ്...

ഈ സ്വപ്‌നതുല്യമായ ജീവിതത്തിന് നന്ദി. എന്റെ പ്രിയപ്പെട്ട ഉയിര്‍ കുഞ്ഞേ, ഉലഗ് ബേബി... ഞാന്‍ നിങ്ങളെ രണ്ടുപേരെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നു. എന്റെ കുഞ്ഞുങ്ങളെ ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ... അമ്മയും അപ്പയും നിങ്ങളെ സ്‌നേഹിക്കുന്നു...' എന്നാണ് നയന്‍താര മക്കള്‍ക്ക് ആശംസ നേര്‍ന്ന് കുറിച്ചത്. ഒപ്പം ഭര്‍ത്താവ് വിഘ്‌നേശ് ശിവനും എത്തിയിരുന്നു.

'ഞാന്‍ നിങ്ങള്‍ക്ക് ഉയിര്‍ & ഉലഗ് എന്ന് പേരിട്ടപ്പോള്‍... നിങ്ങള്‍ രണ്ടുപേരും എന്റെ ശരിക്കും എന്റെ ഉയിരും ഉലഗും ആവണമെന്ന് ഞാന്‍ ആഗ്രഹിച്ചു! അങ്ങനെ തന്നെയാണ് നിങ്ങള്‍ എന്നോട് പെരുമാറിയത്! മൈ ലിറ്റില്‍ ബോയ്‌സ്! നിങ്ങള്‍ രണ്ടാള്‍ക്കും രണ്ട് വയസായി. ഞാന്‍ രണ്ടുപേരെയും സ്‌നേഹിക്കുന്നു!

nayan-kids-

അമ്മയും അപ്പയും മുഴുവന്‍ കുടുംബവും ഈ ജീവിതത്തില്‍ ഇത്രയും സന്തുഷ്ടരായിട്ടില്ല, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷവും സംതൃപ്തിയും തെളിയിക്കുന്നത് ദൈവത്തിന് ഞങ്ങളോട് അത്രയധികം സ്‌നേഹമുണ്ടെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നത് ഏറ്റവും മനോഹരമായ രീതിയിലാണെന്നുമാണ്. നിങ്ങളും വളരെയധികം അനുഗ്രഹിക്കപ്പെട്ടവരായിരിക്കാന്‍ ഞാന്‍ കഠിനമായി പ്രാര്‍ഥിച്ചു!

ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്‌നേഹത്തോടും കൂടി! നിങ്ങള്‍ക്ക് എന്റെ ഉലകിനും ഉയിരിനും രണ്ടാം ജന്മദിനാശംസകള്‍ നേരുന്നു! ലവ് യു ടൂ...' എന്നാണ് വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

2022 ജൂണിലായിരുന്നു നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹം. ശേഷം സെപ്റ്റംബറില്‍ ഇരുവരും രണ്ട് ആണ്‍കുട്ടികളുടെ മാതാപിതാക്കളായി. എന്നാല്‍ വിവാഹിതരായി രണ്ട് മാസം കൊണ്ട് സറോഗസി പാടില്ലെന്ന നിയമം ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്ത് വന്നു. എന്നാല്‍ വിഘ്‌നേശും നയന്‍താരയും നിയമപരമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹിതരായതാണ്. ഇതോടെ വിമര്‍ശനങ്ങള്‍ക്കെല്ലാം അവസാനമായി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X