മുന്‍കാമുകനൊപ്പം നയൻതാര ഇല്ല, പ്രഭുദേവ ചിത്രത്തെ കുറിച്ച് നിർമ്മാതാവ്...

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പ്രണയ വാർത്തയായിരുന്നു നടി നയൻതാരയുടേയും പ്രഭുദേവയുടേയും. പ്രണയം വിവാഹത്തിൽ വരെ എത്തി നിന്നിരുന്നു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹിതനായിരിക്കുമ്പോഴാണ് പ്രഭു ദേവ നയൻതാരയുമായി പ്രണയത്തിലാകുന്നത്. പ്രണയം പോലെ പ്രണയ തകർച്ചയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്നും അവ്യക്തമാണ് നയൻതാര പ്രഭുദേവ വേർ പിരിയലിനു പിന്നിലെ കാരണം.

പ്രഭുദേവയുമായുള്ള വിവാഹത്തിന് ശേഷം സിനിമ തന്നെ ഉപേക്ഷിക്കാൻ നായൻതാര തീരുമാനിച്ചിരുന്നു. ബ്രേക്കപ്പിന് ശേഷം നയൻസും പ്രഭുദേവയും ഒന്നിച്ച് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഒന്നിച്ചുള്ള സിനിമകൾ പോലും വേണ്ട എന്ന് വയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു, പ്രഭുദേവ സംവിധായകനാകുന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തുന്നു എന്നായിരുന്നു വാർത്ത. ഇത് തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.

prabu deva

2017 പ്രഭുദേവ സംവിധാനം ചെയ്യാൻ ആരംഭിച്ച് പാതി വഴിയിൽ മുടങ്ങി പോയ കറുപ്പു രാജ വെള്ളൈ രാജ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നുള്ള വാർത്ത പ്രചരിച്ചത്. കാർത്തി-വിശാൽ എന്നിവർ മുഖ്യകഥാപാത്രങ്ങളായി ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നയൻതാര ഉൾപ്പെടെയുള്ള ഒരു കൂട്ടം താരങ്ങളുമായി വീണ്ടും ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്നായിരുന്നു അഭ്യൂഹം. സംഭവം വൈറലായപ്പോൾ പ്രചരിച്ച വാർത്തയുടെ നിജ്ജസ്ഥിതി വെളിപ്പെടുത്ത നിർമ്മാതാവ് ഇഷരി കെ ഗണേശ് . ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിനായി താരങ്ങളെ സമീപിച്ചിട്ടില്ലെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. ഇഷരി കെ ഗണേശിന്റെ പ്രസ്താവന ആരാധകരെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. നായൻതാര-പ്രഭുദേവ കൂട്ടക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അതേ സമയം ഈ ചിത്രത്തിനായി നടി സയേഷ്യയെ സമീപിച്ചതായി വാർത്ത പ്രചരിച്ചുരുന്നു.

അതേസമയം ചിത്രത്തിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് തന്നെ നടൻ വിശാൽ ചിത്രത്തിൽ നിന്ന് പിൻമാറിയിരുന്നു,. നടികര്‍ സംഘത്തിന്റെ തിരക്കുകളിലായതോടെ വിശാല്‍ ചിത്രത്തില്‍ നിന്നും ഒഴവായത്. വിശാലിന് പകരം മറ്റൊരു താരത്തിന്റേയും പേര് ഉയർന്നു വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X