നയൻതാര ഫോൺ എറിഞ്ഞ് തകർത്തു, പിരിയാൻ കാരണം; വിഘ്നേശിന്റെ അമ്മ ചിമ്പുവിനെ വിളിച്ചു; സംവിധായകൻ
തമിഴ് സിനിമാ ലോകത്ത് എപ്പോഴും ഗോസിപ്പുകളിലും വിവാദങ്ങളിലും അകപ്പെടുന്ന നടനാണ് ചിമ്പു. നയൻതാര-ചിമ്പു പ്രണയം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഇവരുടെ ചുംബന ഫോട്ടോ പുറത്ത് വന്നത് അന്ന് വലിയ കോളിളക്കമുണ്ടാക്കി. ഇപ്പോഴിതാ ചിമ്പുവിനെയും നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നന്ദു. ചിമ്പുവിന്റെ കെട്ടവൻ എന്ന മുടങ്ങിപ്പോയ സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
ഈ സിനിമയ്ക്ക് മുമ്പ് ചിമ്പുവിന്റെയും നയൻതാരയുടെയും വല്ലവനിൽ താൻ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നെന്ന് നന്ദു പറയുന്നു. എല്ലാ കാലത്തും നായികയോടൊപ്പം സംസാരിക്കാനുള്ള അവസരം നായകന് ലഭിക്കും. നയൻതാരയും ചിമ്പുവും സംസാരിച്ച് സൗഹൃദത്തിലായി. നയൻതാര തന്റെ ഷോട്ട് കഴിഞ്ഞാലും കാരവാനിലേക്ക് പോകില്ല.

എന്റെ ഫോണിന് ചില സമയത്ത് സിഗ്നൽ കിട്ടില്ല. ഞാൻ സെറ്റിൽ പോയപ്പോൾ ഫോൺ വിളിച്ചാൽ എടുക്കില്ലേ എന്ന് നയൻതാര ചോദിച്ചു. എന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞു. ഫോൺ തകർന്നു. എനിക്കാകെ ഒരു ഫോണേയുള്ളൂ. നയൻതാര ചിമ്പുവിനെ വിളിച്ചതാണ്. വിളിച്ചിട്ട് കിട്ടാതായപ്പോൾ ഒപ്പമുള്ള എന്നെ വിളിച്ചു. എന്റെ ഫോണിൽ കോൾ റീച്ച് ആയില്ല. അതിനാണ് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചത്.
എനിക്ക് വല്ലാതായി. നയൻതാര അസിസ്റ്റന്റ്സിനെക്കൊണ്ട് വീണുപോയ ഫോൺ എടുപ്പിച്ചു. അതിൽ നിന്നും സിം ഈരി അവരുടെ ഫോണിൽ ഇട്ട് ആ ഫോൺ എനിക്ക് തന്നു. ഇത്തരം സംഭവങ്ങൾ സെറ്റിലുണ്ടായിട്ടുണ്ടെന്ന് നന്ദു പറയുന്നു. നയൻതാര ചിമ്പുവിന് മേൽ പൊസസീവ് ആയിരുന്നെന്നും സംവിധായകൻ പറയുന്നു.

അവർ വഴക്കുണ്ടാക്കി പിരിഞ്ഞതല്ല. ഒരു ഘട്ടത്തിൽ ആലോചിച്ച് പിരിഞ്ഞു. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിന് വേണ്ട പക്വത ഇല്ലെന്ന് മനസിലാക്കി രണ്ട് പേരും സംസാരിച്ച് പിരിഞ്ഞു. ഇതുകൊണ്ടാണ് ഇന്നും ഇവർ സുഹൃത്തുക്കളായി തുടരുന്നതെന്നും നന്ദു അഭിപ്രായപ്പെട്ടു. അവർ പ്രണയിക്കുന്നതിന് മുമ്പേ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. തന്റെ കരിയറിന് വേണ്ടി നയൻതാര ചുംബന ഫോട്ടോഷൂട്ടുകൾക്ക് തയ്യാറായതാണെന്നും സംവിധായകൻ പറഞ്ഞു.
വല്ലവൻ സിനിമയുടെ സമയത്ത് വിഘ്നേശ് ശിവൻ പ്രഭു സോളമന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുകയാണ്. പോടാ പോടി എന്ന സിനിമയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്. പോടാ പോടിയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കവെ വാലിഭൻ എന്ന സിനിമ ചിമ്പു കമ്മിറ്റ് ചെയ്തു. ആ സിനിമയുടെ ചർച്ചയുടെ സമയത്താണ് വിഘ്നേശിനെ പരിചയപ്പെടുന്നത്.
പോടാ പോടി ഉപേക്ഷിക്കുകയാണെന്ന് അന്ന് വിക്കി എന്നോട് പറഞ്ഞിരുന്നു. അമിത ബഡ്ജറ്റും ചിമ്പുവിന്റെ ഡൊമിനേഷനുമായിരുന്നു കാരണം. ആ ചെറുപ്പക്കാരൻ അന്ന് ഏറെ വിഷമിച്ചു. സിനിമ ഉപേക്ഷിച്ചാൽ പിന്നീട് മറ്റൊരു സിനിമയ്ക്ക് ഡേറ്റ് ആരും തരില്ല. അഡ്ജസ്റ്റ് ചെയ്ത് ഷൂട്ടിംഗ് പൂർത്തിയാക്കെന്ന് ഞാൻ അന്ന് ഉപദേശിച്ചു.
വിഘ്നേശ് ശിവന്റെ അമ്മ ചിമ്പുവിനെ വിളിച്ച് സംസാരിച്ചു. വിഘ്നേശ് ശിവന് സിനിമയെടുക്കാനറിയില്ലെന്നാണ് ചിമ്പുവിന്റെ വാദം. അമ്മ ചിമ്പുവുമായി സംസാരിച്ച ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായതെന്നും നന്ദു വ്യക്തമാക്കി.


Click it and Unblock the Notifications