നയൻതാര കേരളത്തിലേക്ക് പോയി, തിരിച്ച് കൊണ്ട് വരാൻ പെട്ട പാട്; ഇങ്ങനെയൊരു നടിയുണ്ടോ? അന്തനൻ

സിനിമാ താരങ്ങളുടെ അനാവശ്യ നിബന്ധനകൾ നിർമാതാക്കളെ വലയ്ക്കുന്നത് ഇപ്പോൾ പതിവ് ചർച്ചയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ ലഭിക്കുന്ന പണത്തിനും സെറ്റിലെ ആഡംബരങ്ങൾക്കും മാത്രമാണ് പല താരങ്ങളും പ്രാധാന്യം നൽകുന്നതെന്നാണ് നിർമാതാക്കളുടെ ആരോപണം. മലയാളത്തിലെ പ്രമുഖ നിർമാതാക്കൾ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. തമിഴകത്തും ഇതേ സാഹചര്യം നിലനിൽക്കുന്നു. നടിമാരായ നയൻതാര, സിമ്രാൻ എന്നിവർക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.

രജിനികാന്ത് ചിത്രം അണ്ണാത്തെയിൽ അഭിനയിക്കവെ നയൻ‌താര വലിയ നിബന്ധന പ്രൊഡക്ഷൻ ഹൗസിന് മുന്നിൽ വെച്ചെന്ന് അന്തനൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രജിനികാന്ത് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി. ഷെഡ്യൂൾ ബ്രേക്ക് ആയതോടെ നയൻതാര കേരളത്തിലേക്ക് പോയി. രജിനികാന്തിന്റെ ആരോ​ഗ്യ നില ശരിയായപ്പോൾ നയൻതാരയെ തിരിച്ച് വിളിക്കണം. വിളിച്ചപ്പോൾ തനിക്ക് പ്രെെവറ്റ് ജെറ്റ് വേണമെന്നാണ് നയൻതാര പറഞ്ഞത്.

Nayanthara  Rajinikanth

എങ്ങനെ പ്രെെവറ്റ് ജെറ്റ് കൊടുക്കാൻ കഴിയും. സൺ പിക്ചേർസ് ഒരു സിനിമയ്ക്ക് ബഡ്ജറ്റ് കണ്ടിട്ടുണ്ടാകും. സൺ പിക്ചേർസ് സിനിമയ്ക്ക് ഒരു സിനിമയ്ക്ക് ഒരു ബഡ്ജറ്റ് നിശ്ചയിച്ചിട്ടുണ്ടാകും. എല്ലാത്തിനും തലയാട്ടുന്നവരല്ല സൺ പിക്ചേർസ്. കിറു കൃത്യതയുള്ളവരാണ്. എവിടെ ചെലവ് ചെയ്യണോ അവിടെയേ ചെയ്യൂ. ബിസിനസ് ക്ലാസ് ടിക്കറ്റ് തരാം, പ്രെെവറ്റ് ജെറ്റ് അയക്കാൻ പറ്റില്ലെന്ന് സൺ പിക്ചേർസ് നയൻതാരയോട് പറഞ്ഞു. ഇല്ലെങ്കിൽ ഞാൻ വരില്ലെന്ന് നയൻതാര.

രജിനികാന്തിന്റെ ആരോ​ഗ്യ നില കാരണം പെട്ടെന്ന് ഷൂട്ട് തീർക്കേണ്ടതുമുണ്ട്. ഇതോടെ സംവിധായകൻ സിരുത്തെെ ശിവ തീരുമാനമെ‌ടുത്തു. ആർട്ട് ഡിപ്പാർട്മെന്റ്, ക്യാമറ ഡിപ്പാർ‌ട്മെന്റ് എന്നിവരുമായി സംസാരിച്ചു. ഈ യൂണിറ്റിലെ ചെലവുകൾ കുറച്ച് കണിശമായി ഒരു തുക വാങ്ങി. ഈ തുക കൊണ്ട് സംവിധായകൻ തന്നെ പ്രെെവറ്റ് ജെറ്റ് ഏർപ്പാ‌ടാക്കി ഷൂട്ടിം​ഗ് സ്ഥലത്തേക്ക് നയൻതാരയെ കൊണ്ട് വന്നെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. എനിക്ക് ആശ്ചര്യമായി. ഇങ്ങനെയൊരു നടിയുണ്ടാകുമോ ഇവർ ജനിച്ചപ്പോൾ തന്നെ വിമാനത്തിലാണോ എന്ന് തോന്നിപ്പോയെന്ന് അന്തനൻ പറയുന്നു. 2021 ൽ പുറത്തിറങ്ങിയ അണ്ണാത്തെയിൽ രജിനികാന്തിനൊപ്പം കീർത്തി സുരേഷാണ് പ്രധാന വേഷം ചെയ്തത്.

Nayanthara  Rajinikanth

നടി സിമ്രാനെയും അന്തനൻ വിമർശിച്ചു. ടൂറിസ്റ്റ് ഫാമിലി വലിയ ഹിറ്റായി. ഈ പടത്തിൽ അഭിനയിച്ച സിമ്രാൻ ലണ്ടനിൽ നിന്നാണ് ഷൂട്ടിം​ഗിന് വന്നത്. പൊതുവെ അഭിനേതാക്കൾക്കൊപ്പം വരുന്ന ഒരാൾക്ക് കൂടെ ഫ്ലെെറ്റ് ടിക്കറ്റ് നിർമാതാക്കൾ എടുത്ത് കൊടുക്കും. എന്നാൽ സിമ്രാന്റെ രണ്ട് മക്കൾക്കും ഭർത്താവിനും ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്ത് കൊടുക്കേണ്ടി വന്നു.

അത് മാത്രമല്ല പെട്ടെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും ചെയ്യും. അവസാന നിമിഷം വരില്ലെന്ന് പറയുമ്പോൾ ടിക്കറ്റിന്റെ പെെസ നിർമാതാവിന് നഷ്ടപ്പെടും. പല ദിവസങ്ങളിൽ ഇങ്ങനെ അധിക ചെലവ് വന്നു. ഇങ്ങനെയുള്ള നടിമാർ കാരണം തമിഴ് സിനിമാ ലോകം കഷ്ടപ്പെടുകയാണെന്നും അന്തനൻ വിമർശിച്ചു.നയൻതാരയ്ക്ക് മുമ്പ് തമിഴകത്തെ താര റാണിയായിരുന്നു സിമ്രാൻ. ഇന്നും ന‌ടി സിനിമകൾ ചെയ്യുന്നുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാരയിന്ന്. പത്ത് കോടിക്ക‌ടുത്താണ് നടിയുടെ പ്രതിഫലം. രജിനികാന്തിനൊപ്പം നാല് സിനിമകളിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: nayanthara simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X