നയന്‍താര തന്ത്രപരമായി നീങ്ങി, അത് മനസ്സിലാക്കാത്തത് കൊണ്ടാവാം തൃഷ അപവാതം കേട്ടത്!!
പരമദം വിളയാട്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ തൃഷ കൃഷ്ണ പങ്കെടുക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. നിര്‍മാതാക്കളായ സുരേഷ് കാമാട്ചിയും അമ്മ ക്രിയേഷന്‍സ് ടി ശിവയും നടിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നു. പ്രമോഷന് പങ്കെടുക്കാത്തത് കൊണ്ട് പ്രതിഫലത്തിന്റെ പകുതി മടക്കി നല്‍കണം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഭാഷ്യം. ഈ സംഭവം തമിഴ് സിനിമയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വകവച്ചു. സിനിമയില്‍ അഭിനയിക്കുന്നതിന്റെ തന്നെ ഭാഗമാണ് അത്രത്തോളം പണം ചെലവഴിച്ച് നടത്തുന്ന പ്രമോഷന് പങ്കെടുക്കുന്നതും എന്നാണ് ഭൂരിപക്ഷാഭിപ്രായം.
എന്നാല്‍ ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ലേഡി നയന്‍താര തന്ത്രപരമായി ഒഴിവാകുകയാണ് പതിവ്. സിനിമ ഏറ്റെടുക്കുമ്പോള്‍ തന്നെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നും തന്നെ പങ്കെടുക്കില്ല എന്ന് നയന്‍താര വ്യക്തമാക്കാറുണ്ടത്രെ. അത് കഴിഞ്ഞുള്ള പ്രതിഫലം മതിയെന്നാണ് നയന്‍താരയുടെ സ്ട്രാറ്റജി. അതുകൊണ്ട് തന്നെ നയന്‍ ഈ വിഷയത്തില്‍ അപവാതം കേള്‍ക്കാറില്ല. സമീപകാലത്ത് റിലീസ് ആയ സേ റാ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രമോഷനും നയന്‍താര പങ്കെടുത്തിരുന്നില്ല.

ചിത്രത്തിലെ മറ്റൊരു നായിക തൃല്യ വേഷം ചെയ്യുന്ന തമന്നയാണ് പ്രമോഷനുകളില്‍ നായികയുടെ വിടവ് നികത്തിയത്. നയന്‍താര പങ്കെടുക്കണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. തൃഷയുടെ കാര്യത്തില്‍ താരത്തിന് ശക്തമായ ആരാധക പിന്തുണയുണ്ട്. പ്രമോഷന് തൃഷ പങ്കെടുത്തില്ല എങ്കില്‍ അതിന് എന്തെങ്കിലും കാരണമുണ്ടാവും എന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നുകില്‍ കരാറില്‍ പ്രമോഷന് പങ്കെടുക്കണം എന്നതിനെ കുറിച്ച് പരമാര്‍ശിച്ചുകാണില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തെ കുറിച്ച് നടിയുമായി നേരത്തെ വ്യക്തത വരുത്തേണ്ടതായിരുന്നു. അല്ലാതെ പരിപാടിയ്ക്ക് ശേഷം നടിയെ വിമര്‍ശിക്കുകയല്ല വേണ്ടത് എന്ന് തൃഷയുടെ ആരാധകര്‍ പറയുന്നു


Click it and Unblock the Notifications