നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇപ്പോള്‍ നേരില്‍ കാണാന്‍ സാധിക്കില്ല, കാരണം ഇതാണ്

By Prashant V R

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവന്‍ തമ്മിലുളള വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത്. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നയന്‍താര കാഴ്ചവെച്ചത്. അതേസമയം ഒരുമിച്ചുളള ചിത്രങ്ങള്‍ കൂടുതലായി പങ്കുവെച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചത്.

മുന്‍പ് പുരസ്‌കാര നിശകളില്‍ ഉള്‍പ്പെടെ നയന്‍സും വിക്കിയും ഒരുമിച്ചെത്തിയിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരങ്ങള്‍. ഒരുമിച്ചുളള ചിത്രങ്ങള്‍ എപ്പോഴും വിഘ്‌നേഷ് ശിവനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മുന്‍പ് നയന്‍താരയ്‌ക്കൊപ്പമുളള യാത്രാ ചിത്രങ്ങളും സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെ നയന്‍താരയ്‌ക്കൊപ്പം

അടുത്തിടെ നയന്‍താരയ്‌ക്കൊപ്പം ഓണം സമയത്ത് വിഘ്‌നേഷ് ശിവനും കേരളത്തില്‍ എത്തിയിരുന്നു. അന്ന് അമ്മയ്‌ക്കൊപ്പമുളള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. കൂടാതെ ലോക്ഡൗണിന് പിന്നാലെ അവധി ആഘോഷത്തിനായി ഗോവയിലേക്കും താരജോഡികള്‍ പോയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്.

വിജയ് സേതുപതിയും സാമന്തയും

വിജയ് സേതുപതിയും സാമന്തയും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് ഹൈദരാബാദിലാണ് ആരംഭിച്ചത്. ഈ വര്‍ഷം വാലന്റൈന്‍സ് ദിനത്തിലായിരുന്നു നയന്‍താരയ്‌ക്കൊപ്പമുളള പുതിയ ചിത്രം വിഘ്‌നേഷ് ശിവന്‍ പ്രഖ്യാപിച്ചത്. കാത്തുവാക്കുളെള രണ്ട് കാതല്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്.

അതേസമയം വിഘ്‌നേഷ് ശിവന്‍

അതേസമയം വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് പുറമെ രജനീകാന്തിന്‌റെ നായികയായി നയന്‍സ് അഭിനയിക്കുന്ന അണ്ണാത്തെയുടെ ഷൂട്ടിംഗും ഹൈദരാബാദിലാണ് നടക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമയാണ് അണ്ണാത്തെ. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ത്തിവെക്കേണ്ടി വന്നു. തുടര്‍ന്ന് ഏട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഡിസംബര്‍ 15ന് ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ സിനിമ പുനരാരംഭിച്ചത്.

അതേസമയം കോവിഡ്

അതേസമയം കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് അണ്ണാത്തെയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കര്‍ശനമായ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇന്‍ഡോര്‍ ഷൂട്ടിംഗ് മാത്രമാണ് അണ്ണാത്തെയുടെതായി നടക്കുന്നത്. ഹൈദരാബാദിലുണ്ടെങ്കിലും നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇപ്പോള്‍ നേരില്‍ കാണാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്.

Recommended Video

50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal
കോവിഡ് നിയന്ത്രണങ്ങള്‍

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് രണ്ട് സിനിമകളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ലൊക്കേഷന്‍ വിട്ട് മറ്റ് ഇടങ്ങളിലേക്ക് പോവാനുളള അനുമതി ആര്‍ക്കും ഇല്ല. അണ്ണാത്തെ പൂര്‍ത്തിയാക്കിയ ശേഷമാകും നയന്‍സ് വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ത്രികോണ പ്രണയ കഥ പറഞ്ഞുകൊണ്ടുളള ചിത്രമാണ് വിഘ്‌നേഷ് ശിവന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X