നയന്‍താരയും വിഘ്‌നേശും ക്രിസ്മസ് ഒരുക്കത്തിലാണ്, ചിത്രങ്ങള്‍ കാണൂ
ഗോസിപ്പുകളെല്ലാം സത്യമാക്കി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയ ബന്ധം തുടരുന്നു. ഇരുവരുടെയും ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം അതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.
നയനും വിഘ്‌നേശും ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതും മറ്റും ചിത്രത്തില്‍ കാണാം.

നയന്‍ ഒരുക്കത്തിലാണ്
ഡയാന മരിയ പോള്‍ എന്ന നയന്‍താര ക്രിസ്മസ് ട്രീ ഒരുക്കുന്ന തിരക്കിലാണ്. ചെന്നൈയിലെ വസതിയിലാണ് ഇത്തവണ നയന്‍താരയുടെയും വിഘ്‌നേശിന്റെയും ക്രിസ്മസ്.

സെല്‍ഫി ചിത്രങ്ങള്‍
ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങളോടാണ് ആരാധകര്‍ക്ക് പ്രിയം. നില നീറത്തിലുള്ള വസ്ത്രം ധരിച്ചാണ് നയനും വിഘ്‌നേശും ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്.

ഒരുമിച്ചാണ് എല്ലാം
ചെന്നൈയിലെ നയന്‍താരയുടെ വസതിയില്‍ ഒരുമിച്ചാണ് ഇരുവരും താമസിക്കുന്നത്. വിവാഹം രഹസ്യമായി നടന്നു എന്നും അല്ല എന്നും വാര്‍ത്തകളുണ്ട്.

പ്രണയവും പ്രശ്‌നവും
പ്രഭുദേവയുമായി വേര്‍പിരിഞ്ഞ ശേഷം നയന്‍താര സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന്‍ വിഘ്‌നേശുമായി നയന്‍ പ്രണയത്തിലായത്. ഇരുവരുടെയും പ്രണയം കാരണം നിര്‍മാതാവ് ധനുഷിന് നഷ്ടമുണ്ടായെന്നും ഇതേ ചൊല്ലി പ്രശ്‌നങ്ങളുണ്ടായി എന്നും വാര്‍ത്തകളുണ്ടായിരുന്നു.

നയന്‍താരയുടെ പ്രതികാരമോ?
ആദ്യമൊക്കെ ഈ പ്രണയ ഗോസിപ്പ് നിരസിച്ചുവെങ്കിലും പിന്നെ പിന്നെ നയനും വിഘ്‌നേശും അത് ശരി വയ്ക്കും വിധത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങി. ഇങ്ങനെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് നയന്‍ പ്രഭുദേവയോട് പ്രതികാരം ചെയ്യുകയാണെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു.


Click it and Unblock the Notifications











