നയന്‍താരയുടെ വീട്ടില്‍ ഓണം ആഘോഷിച്ച് വിഘ്നേഷ്! വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയോയെന്ന് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയന്‍താര. മനസ്സിനക്കരെയെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലൂടെയുള്ള സിനിമകളിലൂടെയാണ് തുടങ്ങിയതെങ്കിലും മോഡേണ്‍ വേഷത്തിലും താരം തിളങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ താരത്തിന്റെ കരിയറും മാറിമറിയുകയായിരുന്നു.

എല്ലാതരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റുള്ള കാര്യങ്ങളിലായാലും സ്വന്തമായ നിലപാടുണ്ട് താരത്തിന്.

ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സിനിമയിലെത്തി നാളുകള്‍ പിന്നിടുന്നതിനിടയില്‍ നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. നായകന്‍മാരുടെ പേര് ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. സംവിധായകനായ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരമെന്നുള്ള വിവരങ്ങളായിരുന്നു ഒടുവിലായി പുറത്തുവന്നത്.

Nayans

പ്രണയത്തെക്കുറിച്ച് നയന്‍സ് സ്ഥിരീകരിച്ചില്ലെങ്കിലും വിഘ്‌നേഷായിരുന്നു വാചാലനായത്. ഇടയ്ക്കിടയ്ക്ക് ഇരുവരും ചേര്‍ന്ന് ക്ഷേത്രസന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇവരെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ പ്രണയം മടുക്കുമ്പോള്‍ തങ്ങള്‍ വിവാഹത്തിലേക്ക് കടക്കുമെന്നായിരുന്നു വിഘ്‌നേഷ് പറഞ്ഞത്. വിവാഹം തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കുമെന്നായിരുന്നു മുന്‍പ് നയന്‍താര പറഞ്ഞത്.

Nayanthara

Recommended Video

Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

നയന്‍സിന്റെ കുടുംബത്തിനൊപ്പമായാണ് വിഘ്‌നേഷ് ഇത്തവണ ഓണം ആഘോഷിച്ചത്. നയന്‍സിനൊപ്പം കൊച്ചിയിലേക്ക് വിഘ്‌നേഷ് ശിവന്‍ എത്തിയിരുന്നു. കസവുസാരിയില്‍ അതീവ സുന്ദരിയായി നയന്‍സെത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ആശംസയുമായാണ് വിഘ്‌നേഷ് എത്തിയത്. ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നയന്‍താരയുടെ അമ്മയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങളും വിഘ്‌നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മഹാമാരിക്കാലത്ത് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാമെന്നും പ്രതീക്ഷയോടെ നല്ല കാലത്തിനാനായി കാത്തിരിക്കാം. ഈ മഹാമാരിക്കാലത്ത് സന്തോഷം തരാനാവുക ശുഭപ്രതീക്ഷകൾക്കുമാണെന്ന് ഇരുവരും പറയുന്നു.

നയന്‍താരയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് മുന്‍പ് വിഘ്‌നേഷ് ശിവന്‍ എത്തിയിരുന്നു. താരജാഡകളൊന്നുമില്ലാത്ത പെരുമാറ്റമായിരുന്നു. ആദ്യം അത്ര അടുത്ത് പരിചയപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പൊതുവേദികളിലും മറ്റുമൊക്കെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്ന പ്രകൃതമായിരുന്നു നയന്‍സിന്റേത്. വിഘ്‌നേഷാവട്ടെ പ്രണയത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍താര നിലപാട് വ്യക്തമാക്കിയിരുന്നു. രഹസ്യമായി വിവാഹം ചെയ്യില്ലെന്നും അതേക്കുറിച്ച് എല്ലാവരേയും അറിയിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X