കൊറോണ വാര്‍ത്തകളോട് നയന്‍സിന്റെയും വിഘ്‌നേഷിന്റെയും പ്രതികരണം! വൈറല്‍ വീഡിയോ

By Prashant V R

തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. കഴിഞ്ഞ ദിവസം നയന്‍സിനും വിഘ്‌നേഷിനും കൊറോണ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചില തമിഴ് പത്രങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്.

nayanthara-vigneshshivan

ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ കൊറോണ വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി നയന്‍സും വിഘ്‌നേഷും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു തമാശ വീഡിയോയിലൂടെയാണ് പ്രതികരണവുമായി ഇരുവരും എത്തിയത്.

'ഞങ്ങള്‍ക്ക് ചുറ്റുമുളള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട് ഞങ്ങള്‍ സന്തുഷ്ടരാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകള്‍ കണ്ടിരിക്കാനുളള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. വീഡിയോ പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

Recommended Video

mammootty being photographer for nayanthara

ചെന്നൈയിലെ രണ്ട് ഹോട്ട് സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് കൂടുതലായും തമിഴ് സിനിമാ താരങ്ങള്‍ താമസിക്കുന്നത്. പിന്നാലെയാണ് താരങ്ങള്‍ക്കും ചില തമിഴ് സംവിധായകര്‍ക്കും കൊറോണ ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

അതേസമയം കാതു വാക്കുല രണ്ട് കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിഘ്‌നേഷ് ശിവന്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.

തമിഴില്‍ ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് നയന്‍താര. നിരവധി സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നയന്‍സിന്റെയും വിഘ്‌നേഷിന്റെയും വിവാഹത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

വീഡിയോ

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X