നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം വൈകുന്നത് ഇത് കൊണ്ട്, ഈ ക്ഷേത്രദർശനത്തിന് ശേഷം കല്യാണം!

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേശ് ശിവന്റേയും ഏറെ കാലമായി ഇരുവരും പ്രണയത്തിലാണ്. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രണയമായിരുന്നു ഇവരുടേത്. ഗോസിപ്പ് കോളങ്ങൾ ഏറ്റവും അധികം ആഘോഷമാക്കിയ ഒരു പ്രണയമായിരുന്നു ഇവരുടേത്. പ്രണയം മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനോടകം തന്നെ നിരവധി തവണ നയൻസ് -വിഘ്നേശ് ശിവനുമായുള്ള വിവാഹം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിത വീണ്ടും താരങ്ങളുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിലും സിനിമ പേജുകളിലും ചർച്ചയാവുകയാണ്. ദിവസങ്ങൾക്ക് മുൻപ് ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്തെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് വളരെ ലളിതമായിട്ടാകും വിവാഹമെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. ക്ഷേത്രദർശനം വൈകുന്നത് കൊണ്ടാണത്രേ താരവിവാഹം നീണ്ടു പോകുന്നത്. എന്നാൽ ഇതിനെ കുറിച്ച് നയൻസോ വിഘ്നേഷോ പറഞ്ഞിട്ടില്ല.

 ക്ഷേത്ര സന്ദർശനത്തിന്  ശേഷം

ക്ഷേത്ര സന്ദർശനത്തിന് ശേഷം മാത്രമേ നയൻതാര-വിഘ്നേശ് ശിവൻ വിവാഹമുണ്ടാകുകയുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. കുംഭകോണത്തിനടുത്തുളള നാഗേശ്വര രാഹൂ ക്ഷേത്രം സന്ദർശിച്ചതിന് ശേഷമേ താരങ്ങൾ വിവാഹിതരാകുകയുള്ളൂവത്രെ. ഇവർ ഉടൻ തന്നെ ഈ ക്ഷേത്രം സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

Recommended Video

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്
വിവാഹം വൈകുന്നത്

കൊവിഡ് , ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് മുൻപ് നയൻസും വിഘ്നേഷ് ശിവനും പ്രശസ്തമായ ചില ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ഒരു ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമായിരുന്നു ക്ഷേത്ര ദർശനം നടത്തിയത്. ജ്യോത്സ്യത്തിൽ ഏറെ വിശ്വാസമുള്ള നയൻസിന് അന്ന് ഒരു ക്ഷേത്രം മാത്രം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. കുംഭകോണത്തിനടുത്തുള്ള തിരുനാഗേശ്വരത്തുള്ള രാഹുവിന്റെ ക്ഷേത്രമായിരുന്നു അത്. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രം പൂട്ടിയിട്ടത് കൊണ്ട് സന്ദർശനം നീണ്ടു പോകുകയാണ്. ഈ ക്ഷേത്രം കൂടി സന്ദർശിച്ചതിന് ശേഷം താരങ്ങൾ തങ്ങളുടെ വിവാഹത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ചെറിയ  വിവഹം

ദിവസങ്ങൾ മുൻപ് നയൻസും വിഘ്നേഷും വിവാഹിതരായെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് താരങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു പ്രചരിച്ചത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ തന്നെ താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ വിവാഹത്തോടാണ് ഇരുവർക്കും താൽപര്യമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

  നവംബറിൽ വിവാഹം

അതെ സമയം നവംബറിൽ താരങ്ങൾ വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവരുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള വിവരം ലഭിക്കുന്നത്രേ. അതേസമയം തീയതിയോ മറ്റ് വിവരമോ ലഭ്യമല്ല. ഉടൻ തന്നെ താര വിവാഹത്തെ കുറിച്ചുള്ള കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് വിവരം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമാലോകവും ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണിത്

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X