കുലദൈവങ്ങളെ കണ്ട് മടങ്ങി; നയന്‍താരയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ വിഘ്‌നേശ് ശിവന്റെ വീഡിയോ വൈറല്‍
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേത്. സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായ നടി അടുത്ത മാസം വിവാഹിതയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പല തവണ താരവിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തവണ അത് സത്യമാണെന്നാണ് അനൗദ്യോഗിക വിവരം.
അതേ സമയം നയന്‍താരയും വിഘ്‌നേശും വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളൊക്കെ തുടങ്ങി കഴിഞ്ഞെന്നും കേള്‍ക്കുന്നു. പരമ്പരാഗതമായ രീതിയില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നേക്കുമെന്നാണ് സൂചന. ഈ സംശയങ്ങള്‍ക്ക് കാരണമായി മാറിയ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരുമിച്ച് സിനിമയില്‍ വർക്ക് ചെയ്തപ്പോള്‍ മുതലാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആദ്യം രഹസ്യമാക്കി വെച്ച ബന്ധം പിന്നീട് പരസ്യമായി തന്നെ പറഞ്ഞു. പ്രതിശ്രുത വരനാണെന്ന് പല തവണ നടി പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് മാത്രം പറഞ്ഞില്ല. എങ്കിലും രണ്ടാളും ഒരുമിച്ചാണ് താമസം. അവധിക്കാലം വിദേശ രാജ്യത്ത് ആഘോഷിക്കുന്നതും തുടങ്ങി ഓരോ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.

ഏറ്റവും പുതിയതായി വിഘ്‌നേശിനൊപ്പം അമ്പലത്തിലെത്തിയ നയന്‍താരയുടെ ചിത്രങ്ങളും വീഡിയോസുമാണ് പ്രചരിക്കുന്നത്. വിഘ്‌നേശിന്റെ കുടുംബക്ഷേത്രത്തിലാണ് നടിയോടൊപ്പം എത്തിയത്. ഇതാണ് വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്ന അഭ്യൂഹത്തിന് കാരണമായത്. കാറില്‍ നിന്നും ഇറങ്ങിയ താരങ്ങള്‍ തമിഴ്‌നാട്ടിലെ പാപനാശത്തിന് അടുത്തുള്ള വാളത്തൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് പോവുന്നതാണ് വീഡിയോയിലുള്ളത്.

വിഘ്‌നേശ് ശിവന്റെ കുലദൈവത്തെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്തായാലും സിനിമാ തിരക്കുകള്‍ കഴിഞ്ഞതിനാല്‍ ജൂണ്‍ ഒന്‍പതിന് വിഘ്‌നേശ്-നയന്‍താര വിവാഹം നടന്നേക്കും എന്ന് തന്നെയാണ് വിവരം. മുന്‍പൊരിക്കല്‍ വിവാഹം കഴിക്കുന്നത് എപ്പോഴാണെന്ന ചോദ്യത്തിന് ഉടനെയില്ലെന്ന് വിഘ്‌നേശ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കാണെന്നും അതൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്നും പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് താരങ്ങളുടെ സിനിമ പുറത്ത് വരുന്നത്.
Recommended Video

കാതുവക്കുളെ രണ്ട് കാതല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ വിഘ്‌നേശ് സംവിധാനം ചെയ്തപ്പോള്‍ നയന്‍താരയാണ് നായികയായി അഭിനയിച്ചത്. സാമന്ത, വിജയ് സേതുപതി തുടങ്ങി താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതോടെ ജീവിതത്തിലെ പുതിയ തുടക്കം സന്തോഷത്തോടെയാവാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നും കരുതാം.
ഇനിയും പുതിയ സിനിമകളുടെ ഭാഗമാവാൻ തയ്യാറെടുക്കുകയാണ് താരങ്ങൾ. വിവാഹം കഴിഞ്ഞാലും സിനിമ മാത്രമായിരിക്കും താരങ്ങൾക്ക് പ്രധാന്യമുള്ള കാര്യമെന്നാണ് പല അഭിമുഖങ്ങിലൂടെയും പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications