കല്യാണത്തിനുള്ള മുന്നൊരുക്കമോ... നയന്‍താരയും വിഘ്‌നേശും ക്ഷേത്ര ദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു!!
കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി സോഷ്യല്‍ മീഡിയയല്‍ നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേശ് ശിവയുടെയും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പാറിപ്പറന്നു നടക്കുകയാണ്. കന്യാകുമാരി മുതല്‍ തുടങ്ങുന്നു ഇരുവരുടെയും ക്ഷേത്ര ദര്‍ശനം. ഇപ്പോഴിതാ വീണ്ടും കുറേ ഏറെ ചിത്രങ്ങള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.
തിരിച്ചന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം ഇങ്ങനെ പോവുന്നു ഇരുവരും പോയിക്കൊണ്ടിരിയ്ക്കുന്ന ക്ഷേത്രങ്ങള്‍. അധികം വൈകാതെ നയന്‍താരയ്ക്കും വിഘ്‌നേശിനും വിവാഹം ഉണ്ടാവുമെന്നും, അതിനുള്ള മുന്നൊരുക്കമാണ് ഈ ക്ഷേത്ര ദര്‍ശനങ്ങള്‍ എന്നാണ് കിവദന്തികള്‍.

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവയും പ്രണയത്തിലായത്. ധനുഷ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് വിഘ്‌നേശ് ശിവയാണ്. നയന്‍താര.ും വിജയ് സേതുപതിയും താരജോഡികളായി എത്തിയ ചിത്രം വന്‍ വിജയവുമായി. അതിനൊപ്പം നയന്‍താരയുടെയും വിഘ്‌നേശിന്റെയും പ്രണയവും ശക്തിപ്പെട്ടു.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിച്ച ദര്‍ബാര്‍ ആണ് റിലീസിങിനൊരുങ്ങുന്ന നയന്‍താര ചിത്രം. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിക്കുന്ന്. വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നെട്രികണ്ണനാണ് മറ്റൊരു ചിത്രം.


Click it and Unblock the Notifications