For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ന്യൂയര്‍ ആഘോഷിക്കാൻ മാത്രമല്ല വിഘ്നേഷും നയൻതാരയും ദുബായില്‍ പോയത്, പുത്തൻ ചുവട് വയ്പ്പ്...

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താ‌രമാണ് നയൻതാര. ഭാഷവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നൻസിനെ നെഞ്ചിലേറ്റുന്നത്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര സിനിമയിൽ എത്തിയത്. പിന്നീട് മറ്റ് ഭാഷകളിൽ നിന്നും നടിയെ തേടി ചിത്രങ്ങൾ എത്തുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് നായകന്മാർക്കൊപ്പമാണ് താരത്തിന്റെ സ്ഥാനം.

  ആ വലിയ വേദനയിൽ നിന്ന് പുറത്ത് വരാനാകാതെ സുപ്രിയ മേനോൻ, വാക്കുകൾ വൈറലാവുന്നു...

  ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തൊടുന്നത് എല്ലാം പൊന്നാണ്. തുടര്‍ച്ചയായി വന്‍ സിനിമകള്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് രജനികാന്തിനൊപ്പം നായികയായി അഭിനയിച്ച അണ്ണാത്തെ എന്ന ചിത്രമാണ്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന നയന്‍താരയ്ക്ക് വരുമാന മാര്‍ഗം അഭിനയം മാത്രമല്ല.

  നാഗചൈതന്യയെ കുറിച്ചോർത്ത് ആശങ്ക, വിവാഹമോചനത്തിന് ശേഷം തന്നോട് പറഞ്ഞത്, വെളിപ്പെടുത്തി നാഗാർജുന

  സിനിമാ നിര്‍മാണ ലോകത്തും സജീവമാണ് നയന്‍. കാമുകന്‍ വിഘ്‌നേശ് ശിവനൊപ്പം ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിയ്ക്കുന്നു. ഇതിന് പുറമെ പല ഇന്‍വസ്റ്റ്‌മെന്റ് ഉണ്ട്. ഇപ്പോഴിത നൻസിന്റെ പുതിയ ബിസിനസ് സംരംഭത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. യു എ ഇ ബേസ്ഡ് ആയിട്ടുള്ള പുതിയ കമ്പനിയുടെ ബിസിനസ്സില്‍ നൂറ് കോടി രൂപ ഇന്‍വസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നാണ് ലേഡി സൂപ്പർസ്റ്റാർ. ഇതിന് വേണ്ടി യാണ് വിഘ്‌നേഷ് ശിവനൊപ്പം ഡിസംബര്‍ അവസാനം നയന്‍ ദുബായിലേക്ക് പോയത്. എന്നാല്‍ പുതിയ ബിസിനസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

  താരങ്ങളുടെ ന്യൂയര്‍ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ബുർജ് ഖലീഫയ്ക്ക് താഴെ നയൻതാരയെ നെഞ്ചോട് ചേർത്ത് വെച്ച് പുതുവർഷ പിറവി ആസ്വദിക്കുന്ന വീഡിയോയും ചിത്രങ്ങലും വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിരുന്നു. എല്ലാവർക്കും പുതുവത്സരദിനം ആശംസിച്ച കൊണ്ടാണ് വിഘ്നേഷ് ചിത്രം പങ്കുവെച്ചത്. 'ഓരോരുത്തർക്കും സന്തോഷകരമായ പുതുവർഷ ആശംസകൾ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും''.

  ''ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിന് ശേഷം ദൈവം ഓരോരുത്തർക്കും ഓരോ സമ്മാനങ്ങൾ നൽകും. എല്ലാവർക്കും അത്യധികം അനുഗ്രഹങ്ങൾ. കഴിഞ്ഞ രണ്ട് വർഷത്തെ ഓർത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരി തന്നെ കാരണം. അത് സംഭവിച്ചതിൽ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വർഷമായി കടന്നുപോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും. എല്ലാവർക്കും സന്തോഷം ഇരട്ടിയാക്കും. നമ്മൾ അത് അർഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം'' വിഘ്നേഷ് ശിവൻ ചിത്രത്തിനോടൊപ്പം കുറിച്ചു.

  Recommended Video

  Viral video of Nayanthara bargaining to street seller | FilmiBeat Malayalam

  ഈ വർഷം നിരവധി ചിത്രങ്ങളാണ് നയൻസിന്റേതായി പുറത്ത് വരാൻ തയ്യാറെടുക്കുന്നത്. മലയാളത്തിലും നടിയുടെ ചിത്രം ഒരുങ്ങുന്നുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. നയൻസിനോടൊപ്പം സാമന്ത, വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാത്ത് വാക്കുല രണ്ട് കാതല്‍ ഒരു സമ്പൂര്‍ണ പ്രണയ ചിത്രമാണ്. ത്രികോണ പ്രണയ കഥയാണ് സിനിമ. പാവ കഥൈകൾ‌ ആണ് ഏറ്റവും ഒടുവിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത പുറത്ത വന്ന ചിത്രം.

  Read more about: nayanthara vignesh shivan
  English summary
  Nayanthara And Vignesh Shivan Started A News Business In Dubai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X