Don't Miss!
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
തായ്ലന്റ് യാത്രയ്ക്ക് ശേഷം നയൻതാരയും വിഘ്നേശും സ്പെയ്നിൽ
കോളിവുഡിലെ നവ ദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സൂപ്പർ സ്റ്റാർ രജനീകാന്ത്, ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുടങ്ങി വമ്പൻ താര നിര ചടങ്ങിൽ പങ്കെടുത്തിരുന്നു. 2017 ഓടെ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് വിഘ്നേശും നയൻതാരയും വിവാഹിതരായത്.
നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികയായെത്തിയത് നയൻതാര ആയിരുന്നു. സൂപ്പർ ഹിറ്റായ ചിത്രം രണ്ട് പേരുടെയും കരിയറിലെ വലിയൊരു ബ്രേക്ക് ആയി. ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയിലൂടെ വിഘ്നേശ് മുഖ്യധാര സംവിധായകനായി പേരെടുത്തു. നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയിലേക്കുള്ള ചവിട്ടു പടിയുമായി നാനും റൗഡി താൻ മാറി.
ഇപ്പോഴിതാ വിവാഹ ശേഷം വിദേശത്തേക്ക് യാത്ര പോയിരിക്കുകയാണ് രണ്ട് പേരും. സ്പെയ്നിലെ ബാർസലോണയിലേക്കാണ് ഇരുവരും യാത്ര പോയിരിക്കുന്നത്. വിഘ്നേശ് ശിവനാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഭാര്യക്കൊപ്പം ബാർസലോണയിലേക്കെന്നാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇടയ്ക്കിടെ വിദേശ രാജ്യത്തേക്ക് പോവുന്നവരാണ് വിഘ്നേശും നയൻതാരയും. വിവാഹ ശേഷം തായ്ലന്റിലായിരുന്നു ഇരുവരും ഹണിമൂൺ ആഘോഷിച്ചത്. ഇതിന് മുമ്പ് ന്യൂയോർക്കിൽ പോയപ്പോഴുള്ള ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരുന്നു. ജവാനാണ് നയൻതാര നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറിനൊപ്പം നയൻതാര അഭിനയിക്കുന്നത്.

അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. അറ്റ്ലിയുടെ രാജാ റാണി, ബിഗിൽ തുടങ്ങിയ സിനിമകളിൽ നയൻതാര ആയിരുന്നു നായിക. മലയാളത്തിൽ ഗോൾഡ് എന്ന സിനിമയാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ പൃഥിരാജാണ് ചിത്രത്തിലെ നായകൻ.
ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ സിനിമയാണിത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. ഒ2 വാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയായിരുന്നു പുറത്തിറങ്ങിയത്. സസ്പെൻസ് ത്രില്ലർ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.