നയന്‍താരയുടെ ജാതകദോഷം മാറിയോ; വിവാഹ തീയതി പുറത്ത്, ക്ഷണക്കത്ത് വൈറല്‍ ആവുന്നു

ഏറെ നാളുകളായി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും. ഇപ്പോഴിത തന്റെ ആദ്യ ചിത്രത്തിലെ നായികയെ ജീവിതത്തിലെ നായികയാക്കാനായി ഒരുങ്ങുകയാണ് വിഘ്‌നേഷ്. ഏറെ നാളത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയിരിക്കുന്നത്. നേരത്തെ പലതവണയും താരവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ ഇതിനെ എതിര്‍ത്ത് കൊണ്ട് വിഘ്‌നേഷ് ശിവന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത ശരി വയ്ക്കുന്ന താരത്തിലുള്ള പ്രതികരണമാണ് താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരുകുടുംബത്തിലും തകൃതിയായി നടക്കുകയാണെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് കൊണ്ട് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ തന്നെ താരങ്ങളുടേതാണെന്ന് പറയപ്പെടുന്ന ഒരു വിവാഹക്ഷണകത്തും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഇങ്ങനെയെക്കെയാണെങ്കിലും കല്യാണത്തെ കുറിച്ച് വിഘ്‌നേഷ് ശിവനോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. ക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 ജൂണ്‍ 9

പ്രചരിക്കുന്ന ക്ഷണകത്തിലെ വിവരങ്ങള്‍ ശരിയാണെങ്കില്‍ ജൂണ്‍ 9 ആകും താരവിവാഹം നടക്കുക. വളരെ സ്വകാര്യമായിട്ടാകും കല്യാണം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങിനുണ്ടാവുകയുള്ളൂ. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഉഗ്രന്‍ വിരുന്ന് സംഘടിപ്പിക്കും. എന്നാല്‍ കല്യാണം എവിടെ വെച്ചാണെന്നോ ചടങ്ങുകളെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

പ്രചരിക്കുന്ന വിവാഹ തീയതിയോട് അടുത്താല്‍ മാത്രമേ കല്യാണത്തിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. നയന്‍താര- വിഘേനേഷ് ശിവന്‍ വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം.

ക്ഷേത്രദർശനം

ഈ അടുത്ത ദിവസങ്ങളിലായി നയന്‍താരയും വിഘ്‌നേഷ് ശിവനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരുടേയും സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് താരങ്ങള്‍ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇത് വിവാഹത്തിന് മുന്നോടിയായിട്ടുള്ളതാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്.

ക്ഷേത്രത്തില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തെ കുറിച്ച് തന്നെയാണ് അന്നും വാര്‍ത്തകള്‍ പ്രചരിച്ചത്.

ജാതകദേഷം

നയന്‍സിന്റെ ജാതദേഷം മാറ്റാന്‍ വേണ്ടിയിട്ടാണ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ജാതകദേഷത്തിന്റെ ഭാഗമായി നടി വാഴയെ ആദ്യം വിവാഹം കഴിക്കുമെന്നും അതിന് ശേഷമാകും വിക്കിയുമായിട്ടുള്ള കല്യാണമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിശയമെന്നവിധം ഇതിനോടൊക്കെ മൗനം പാലിക്കുകയായിരുന്നു.

ജ്യോത്സ്യന്റെ പ്രവചനം

ദിവസങ്ങള്‍ മുന്‍പ്ഇവരുടെ ദാമ്പത്യ ജീവിത്തെ കുറിച്ച് പ്രവചിച്ചു കൊണ്ട് ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു.വിവാഹം കഴിഞ്ഞ ഒന്നിച്ച് പോകില്ലെന്നെന്നാണ് പ്രവചനം.

നല്ലൊരു കുടുംബജീവിതം നടിയ്ക്കുണ്ടാവില്ലെന്നും പറഞ്ഞു. വേണു സ്വാമിയാണ് നടിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. വിവാഹജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മാത്രമല്ല ഇവരുടെ കരിയര്‍ 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറഞ്ഞു.

 സിനിമ

'കാതുവാക്കിലെ രണ്ടു കാതല്‍' ആണ് ഏറ്റവു ഒടുവില്‍ പുറത്ത് വന്ന നയന്‍താരയുടെ ചിത്രം. വിഘ്‌നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്.

നയന്‍താരയ്‌ക്കൊപ്പം സാമന്തയും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ക്രിക്കറ്റ് താരം ശ്രീശാന്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തില്‍ അഭിനയികച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X