കുടുംബിനിയാവാനൊരുങ്ങി നയന്‍താര! ലേഡീ സൂപ്പര്‍സ്റ്റാറിന് ഇനി വിവാഹമാമാങ്കം? റിപ്പോര്‍ട്ടുകള്‍ പുറത്ത്
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരു താരവിവാഹത്തിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തെ കുറിച്ച് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗികമായി ഇതുവരെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തല്‍ വന്നിട്ടില്ലെങ്കിലും ഉടന്‍ അതിന് ഒരു തീരുമാനം ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
പ്രണയം പരസ്യമായ സ്ഥിതിയ്ക്ക് എന്ത് കൊണ്ടാണ് നയന്‍താര വിവാഹം കഴിക്കാത്തത് എന്നായിരുന്നു ആരാധകര്‍ക്ക് സംശയം. എന്തായാലും തമിഴകം കാത്തിരുന്ന താരവിവാഹം അടുത്ത വര്‍ഷത്തോടെ ഉണ്ടാവുമെന്നും നയന്‍സും വിക്കിയും തമ്മിലുള്ള വിവാഹനിശ്ചയം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

നയന്‍സും വിവാഹിതയാവുന്നു
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തുമായി കഴിഞ്ഞ വര്‍ഷം നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. എന്നാല്‍ അന്നും ഇന്നും ആരാധകര്‍ കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹത്തിന് വേണ്ടിയാണ്. ഏറെ കാലമായി നയന്‍സ് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. പ്രഭുദേവ അടക്കം പല താരങ്ങളുമായി പ്രണയത്തിലായിരുന്നു നയന്‍താര എങ്കിലും ഈ ബന്ധങ്ങളൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. എന്നാല്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ളത് വെറും സൗഹൃദം അല്ലെന്നും ഇരുവരും വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണെന്നും പാപ്പരാസികള്‍ കണ്ടെത്തി. അത് സത്യമാണെന്ന സൂചനയാണ് താരങ്ങള്‍ നല്‍കിയതും.

നവവരന്റെ പിന്തുണ
ഒരു അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ആദ്യമായി വിഘ്‌നേഷ് ശിവനെ കുറിച്ച് നയന്‍സ് തുറന്ന് സംസാരിച്ചത്. തനിക്ക് പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തില്‍ നവവരനും ഉണ്ടെന്നായിരുന്നു അന്ന് നടി പറഞ്ഞത്. ഇത് വിഘ്‌നേശിനെ പറ്റിയാണെന്ന കാര്യം വ്യക്തമായിരുന്നു. പൊതു പരിപാടികളില്‍ ഒന്നിച്ചെത്തിയും അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോവുന്നതുമടക്കം ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വരാറുണ്ട്. പിറന്നാള്‍ ദിനങ്ങളും മറ്റ് ആഘോഷ ദിവസങ്ങളിലും നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശുമുണ്ടാവും. അടുത്തിടെ വിക്കിയുടെ കുടുംബത്തിനൊപ്പമായിരുന്നു നടി.

കുടുംബിനിയാവാനുള്ള തയ്യാറെടുപ്പാണ്
ഏപ്രില്‍ പതിനാഞ്ചിന് കേരളത്തില്‍ വിഷു ആഘോഷിക്കുമ്പോള്‍ പതിനാല് തമിഴ്നാടിന്റെ പുതുവത്സരമായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും രണ്ട് ആഘോഷങ്ങള്‍ ഒന്നിച്ച് വന്നപ്പോള്‍ താരജോഡികളും അത് ഒന്നിച്ചാണ് ആഘോഷിച്ചത്. വിഘ്നേഷിന്റെ അമ്മ, സഹോദരി, എന്നിവര്‍ക്കൊപ്പമാണ് നയന്‍താരയും വിഘ്‌നേഷും എത്തിയത്. ഇന്‍സ്റ്റാഗ്രം പേജിലൂടെ നയന്‍താരയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം വിഘ്‌നേഷ് പുറത്ത് വിട്ടിരുന്നു. എന്റെ കാതല്‍, സ്നേഹം, എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് നയന്‍സിനെ വിശേഷിപ്പിക്കാന്‍ വിക്കി ഉപയോഗിച്ചത്.

പലപ്പോഴും വിവാഹിതയാക്കി
പ്രഭുദേവയുമായി ഉണ്ടായിരുന്ന ബന്ധം പിരിഞ്ഞതിന് ശേഷമായിരുന്നു സംവിധായകന്‍ വിഘ്നേഷ് ശിവനും നയന്‍സും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നത്.
നയന്‍താരയുടെ വിവാഹത്തെ കുറിച്ച് ആദ്യമായിട്ടല്ല വാര്‍ത്തകള്‍ വരുന്നത്. നേരത്തെ പലപ്പോഴും നയന്‍താരയും വിഘ്‌നേഷും രഹസ്യമായി വിവാഹം കഴിച്ചെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഗോസിപ്പുകളാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് താരങ്ങളോ അവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

തിരക്കോട് തിരക്കിലാണ്
മലയാള സിനിമയിലൂടെയായിരുന്നു നടി നയന്‍താര സിനിമയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലേക്ക് എത്തിയതോടെ നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. ഇന്ന് തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാറായി അറിയിപ്പെടുന്ന നയന്‍താരയ്ക്ക് സിനിമയില്‍ തിരക്കോട് തിരക്കാണ്. നായകന്മാരില്ലാതെ സിനിമ വിജയിപ്പിക്കുന്നതാണ് നയന്‍സിന്റെ വിജയത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെയും നയന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം.


Click it and Unblock the Notifications