രഹസ്യമായി ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിക്കിയും! ചിത്രങ്ങളും വീഡിയോസും വൈറലാവുന്നു

നായകന്മാര്‍ പോലുമില്ലാതെ സിനിമ ഹിറ്റാക്കുന്ന നടിമാരില്‍ ഒരാള്‍ നയന്‍താരയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വം നടിമാര്‍ക്കേ അത്തരം ഭാഗ്യം ലഭിക്കാറുള്ളു. അതിനാല്‍ തന്നെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരിലാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്നാണ് കരിയര്‍ തുടങ്ങിയതെങ്കിലും തമിഴ് ഇന്‍ഡസ്ട്രിയിലൂടെയാണ് നയന്‍സ് ഉയരങ്ങള്‍ കീഴടക്കിയത്.

നയന്‍സിന്റെ അടുത്ത സിനിമ ഏതാണ് എന്ന് ചോദിക്കുന്നതിന് മുന്‍പ് ആരാധകര്‍ ചോദിക്കുന്നത് വിവാഹം എപ്പോഴാണെന്നാണ്. പലപ്പോഴും നയന്‍താര വിവാഹിതയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇനിയും അത് നടന്നില്ല. ഇപ്പോഴിതാ പ്രതിശ്രുത വരനും നയന്‍സും കാഞ്ചീപുരത്തെ പ്രശസ്തമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. ഫാന്‍സ് പേജുകളിലൂടെ ചിത്രം പുറത്ത് വന്നതോടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

നയന്‍സും വിക്കിയും ഒന്നിച്ചെത്തിയപ്പോള്‍

സിനിമയില്‍ കത്തി തിളങ്ങി നില്‍ക്കുന്നതിനിടെ പല പ്രണയബന്ധങ്ങളും നയന്‍താരയ്ക്ക് ഉണ്ടായിരുന്നു. നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള ബന്ധം തെന്നിന്ത്യ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ഇതൊന്നും വിവാഹം വരെ എത്തിയിരുന്നില്ല. എന്നാല്‍ നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടുള്ള സൗഹൃദം അതിവേഗം പ്രണയമാവുകയായിരുന്നു.

പൊതുവേദിയില്‍ നിന്നും വിഘ്‌നേശിനെ പ്രതിശ്രുത വരനെന്ന് ആദ്യം വിശേഷിപ്പിച്ചതും നയന്‍സ് തന്നെയായിരുന്നു. ഇതോടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനിടെയാണ് രഹസ്യമായി ഇരുവരും ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായി ആരാധകര്‍ കണ്ടെത്തിയത്.

 നയന്‍സും വിക്കിയും ഒന്നിച്ചെത്തിയപ്പോള്‍

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിലാണ് ദര്‍ശനം നടത്താന്‍ വിഘ്‌നേശ് ശിവനൊപ്പം നയന്‍താര എത്തിയത്. ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. നാല്‍പത് വര്‍ഷം കുടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം കൊടുക്കുക.

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കുടുമ്പോഴാണ് പുറത്തെടുക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം ഇക്കൊല്ലം ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്ന് കൊടുത്തത്. ഇവിടെ സന്ദര്‍ശനിക്കാനാണ് താരജോഡികള്‍ ഒന്നിച്ചെത്തിയത്.

 നയന്‍സും വിക്കിയും ഒന്നിച്ചെത്തിയപ്പോള്‍

കഴിഞ്ഞ ദിവസം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഭാര്യയ്‌ക്കൊപ്പം എത്തിയിരുന്നു. നടി തൃഷയും ക്ഷേത്ര ദര്‍ശനത്തിനെത്തിയത് വാര്‍ത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായി നയന്‍സും വിഘ്‌നേശും പ്രണയ സാഫല്യത്തിന് വേണ്ടിയാണോ ക്ഷേത്രത്തില്‍ എത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേ സമയം ഇരുവരും രഹസ്യമാക്കി വെച്ച കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരാണ് പുറത്ത് കൊണ്ട് വന്നത്. കാഞ്ചീപുരത്ത് എത്തിയ ഇരുവരുടെയും ഫോട്ടോസും വീഡിയോസും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരുന്നു.

നയന്‍സും വിക്കിയും ഒന്നിച്ചെത്തിയപ്പോള്‍

സാധാരണ പോലെ ഗോസിപ്പു കോളങ്ങളില്‍ വിഘ്‌നേശും നയന്‍സും ഇടം നേടിയിരുന്നു. പിന്നീട് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. ഒരു അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ആദ്യമായി വിഘ്നേഷ് ശിവനെ കുറിച്ച് നടി തുറന്ന് സംസാരിച്ചത്. തനിക്ക് പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തില്‍ നവവരനും ഉണ്ടെന്നായിരുന്നു അന്ന് നടി പറഞ്ഞത്. പിന്നീട് പൊതു പരിപാടികളില്‍ ഒന്നിച്ചെത്തുന്നത് താരങ്ങള്‍ പതിവാക്കി.

അവധി ആഘോഷിക്കാന്‍ വിദേശത്ത് പോവുന്നതും ഒന്നിച്ചായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ വരെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വരാറുണ്ട്. പിറന്നാള്‍ ദിനങ്ങളും മറ്റ് ആഘോഷ ദിവസങ്ങളിലും നയന്‍താരയ്ക്കൊപ്പം വിഘ്നേശുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X