നയന്‍താരയും വിഘ്‌നേശും വിദേശ യാത്രകള്‍ നിര്‍ത്തി, ഇപ്പോള്‍ ക്ഷേത്രങ്ങളിലാണ്!!

ഒരിടയ്ക്ക് നയന്‍താരയും കാമുകന്‍ വിഘ്‌നേശ് ശിവനും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും വിദേശ യാത്രകള്‍ തത്കാലത്തേക്ക് നിര്‍ത്തി, ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ദര്‍ശനം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.

നയന്‍താരയും വിഘ്‌നേശ് ശിവനും ക്ഷേത്ര ദര്‍ശനം നടത്തുന്ന ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വിഘ്‌നേശ് ശിവന്‍ പങ്കുവച്ചതല്ല. നയന്‍താരയുടെ ഫാന്‍സ് പേജുകളിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്. കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രത്തിലും മധുരയിലെ അമ്മന്‍ ക്ഷേത്രത്തിലുമാണ് ഇരുവരും ഒന്നിച്ച് ദര്‍ശനം നടത്തിയത്.

nayanandvigneshtemplevisit

ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് കന്യാകുമാരിയില്‍ എത്തിയപ്പോഴാണ് നയന്‍താര ഭഗവതി അമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ഷൂട്ടിങിനും മറ്റും പോകുമ്പോള്‍ വിഘ്‌നേശിനെയും കൂടെക്കൂട്ടാറുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതും വാര്‍ത്തയായിരുന്നു.

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും പ്രണയത്തിലായത്. അന്നൊക്കെ സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് വാര്‍ത്ത നിഷേധിച്ചെങ്കിലും പിന്നീട് പ്രണയമാണെന്ന് ഇരുവരും പറയാതെ പറഞ്ഞു. വിവാഹം ഉടനുണ്ടാവും എന്നും ഇരു വീട്ടുകാരും സമ്മതം നല്‍കി എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X