20 ദിവസം അഭിനയിക്കാന്‍ 10 കോടി; ജയം രവിയുടെ നായികയാവാന്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലമിങ്ങനെ

സത്യന്‍ അന്തിക്കാട് സിനിമാലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത നടിയാണ് നയന്‍താര. മലയാള ടെലിവിഷനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്നിരിക്കുകയാണ്. ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച നടി അതിവേഗമാണ് തന്റേതായൊരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടി എടുത്തത്. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ സാധിച്ചതോടെ നയന്‍താരയുടെ താരമൂല്യവും ഉയര്‍ന്നു.

ഇപ്പോള്‍ നയന്‍താരയും പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ വരാന്‍ പോവുന്ന മറ്റ് സിനിമകള്‍ക്ക് വേണ്ടി റെക്കോര്‍ഡ് തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടിയാണ് വലിയൊരു തുക നയന്‍സ് വാങ്ങിക്കുന്നതെന്നാണ് വിവരം. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം. വിശദമായി വായിക്കാം..

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് നയന്‍താര

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും നയന്‍സാണ്. ഇപ്പോള്‍ ജയം രവിയ്ക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. ഈ സിനിമയിലൂടെയും നയന്‍താരയ്ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.

വീണ്ടും നയൻതാര ജയം രവിയുടെ നായികയാവുന്നു

അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പുതിയൊരു കഥയാണ് അഹമ്മദ് സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത ആഴ്ച തന്നെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് വിശേഷങ്ങളൊക്കെ പറഞ്ഞുള്ള ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് ഏത് നിമിഷവും വന്നേക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും അറിയുന്നത്.

ഇരുപത് ദിവസത്തിന് 10 കോടി വാങ്ങി നയൻതാര

ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസത്തിനായി നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. മുന്‍പും കോടികള്‍ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു. എന്നാല്‍ അവരെക്കാളും ഒരു പടി മുന്നിലാണ് നയന്‍താര നില്‍ക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷാരുഖ് ഖാൻ്റെ കൂടെ നായികയായി നയൻതാരയും

നിലവില്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാന്റെ സിനിമയുടെ തിരക്കുകളിലാണ് നടി. ഇതിനോട് അനുബന്ധിച്ച് നയന്‍താര മുംബൈയിലാണ് ഉള്ളതെന്നും അറിയുന്നു. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ആ തിരക്കുകള്‍ക്ക് ശേഷമായിരിക്കും ജയം രവിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക എന്നാണ് വിവരം. എന്തായാലും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ കിടിലന്‍ സിനിമകളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X