For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വസ്ത്രം പരിശോധിക്കുന്ന നയൻതാര; വിസ്മയമാണെന്ന് വിഘ്നേശ്; ഡോക്യുമെന്ററി ടീസർ പുറത്ത്

  |

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നായിക നടിയാണ് നയൻതാര. രണ്ട് പതിറ്റാണ്ടിനോടുക്കുന്ന കരിയറിൽ ​​ഗ്ലാമറസ് ഹീറോയിൻ എന്ന ടാ​​ഗിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയിലേക്കുള്ള നയൻതാരയുടെ വളർച്ച ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു.

  നയൻതാര ഇത്രയും വലിയ താരമാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് നടിയെ സിനിമയിലേക്ക് കൊണ്ടു വന്ന സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെ പറഞ്ഞത്. സ്ഥിരം കണ്ടു വരുന്ന നായികമാരുടെ കരിയർ ​വളർച്ചയായിരുന്നു നയൻതാരയ്ക്കെങ്കിലും 2013 ഓടെ കാര്യങ്ങൾ മാറി മറിഞ്ഞു.

  ചെറിയൊരു പതർച്ചയ്ക്ക് ശേഷം നയൻസ് ഹിറ്റുകളുടെ വൻനിര തന്നെ സൃഷ്ടിക്കുന്നതാണ് സിനിമാ ലോകം കണ്ടത്. രാജാ റാണി എന്ന സിനിമയുടെ വിജയമാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് മായ, നാനും റൗഡി താൻ, ഇരുമുഖൻ, തനി ഒരുവൻ തുടങ്ങി വൻ ഹിറ്റുകൾ നടിയെ തേടിയെത്തി.

  ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് നയൻസിന്റെ പ്രതിഫലം. കഴിഞ്ഞ ജൂൺ 9 നാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനെ വിവാഹം കഴിച്ചത്.

  Also Read: എന്റെ മകള്‍ നടിയായാല്‍ അവള്‍ക്കൊപ്പവും ഞാന്‍ കിടക്ക പങ്കിടും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

  നടിയുടെ നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകൻ‌ ആയിരുന്നു വിഘ്നേശ്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജിനീകാന്ത്, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്ന പേരിൽ ഡോക്യുമെന്റി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. ഡോക്യുമെന്ററിയുടെ രണ്ടാമത്തെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ.

  Also Read: നിനക്ക് 10 വര്‍ഷത്തെ കരിയറുണ്ട്, എനിക്ക് 10 വര്‍ഷത്തെ കഷ്ടപ്പാടും, വീടു വരെ ഇല്ലായിരുന്നു; ദുല്‍ഖറിനോട് ശ്രേയ

  വിഘ്നേശും നയനും സംസാരിക്കുന്നത് ടീസറിൽ കാണാം. നയൻതാര എന്നതിലുപരി അവരെ വിസ്മയകരമായ ഒരു വ്യക്തിയായാണ് താൻ കാണുന്നതെന്ന് വിഘ്നേശ് പറഞ്ഞു. തന്റെ കരിയറിനെ പറ്റി നയൻതാരയും സംസാരിച്ചു. തുടക്കത്തിൽ എങ്ങനെയായിരിക്കും എല്ലാമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനൊരി ഫിൽമി കിഡ് ആയിരുന്നില്ല. ചെയ്യുന്ന എന്തിലും 100 ശതമാനം കൊടുക്കുന്ന സാധാരണ പെൺകുട്ടി ആയിരുന്നു, നയൻസ് പറഞ്ഞു. താരം വിവാഹത്തിന് ഒരുങ്ങുന്നതും ടീസറിൽ കാണാം.

  Also Read: റൂമിലേക്ക് വരട്ടേന്ന് ചോദിച്ചവരുണ്ട്; ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ

  വിവാഹ ശേഷം നയൻതാരയ്ക്കൊപ്പം നടത്തുന്ന വിദേശ യാത്രകളുടെ ചിത്രം വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്. 20 വർഷത്തോളമായി സിനിമാ രം​ഗത്ത് ഉണ്ടെങ്കിലും മറ്റ് താരങ്ങളെ പോലെ നയൻതാരയെ അത്ര അടുത്ത് ആരും കണ്ടിട്ടില്ല.

  സോഷ്യൽ മീഡിയയിലില്ലാത്ത നടി അഭിമുഖങ്ങളിലോ പ്രൊമോഷൻ പരിപാടികളിലോ അധികം മുഖം കൊടുക്കാറില്ല. അതിനാൽ തന്നെ നടിയുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തായാവാറുണ്ട്. ഈ സാഹചര്യത്തിലാണ് നയൻതാരയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ് എത്തുന്നത്.

  Read more about: nayanthara
  English summary
  nayanthara beyond the fairytale; vignesh shivan and nayan opens up about their love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X