»   » ആരംഭത്തിലൂടെ വീണ്ടും നയന്‍സിന്റെ ബിക്കിനി

ആരംഭത്തിലൂടെ വീണ്ടും നയന്‍സിന്റെ ബിക്കിനി

Posted By:
Subscribe to Filmibeat Malayalam

ബിക്കിനി വേഷത്തിലെത്തി നയനസ് വീണ്ടും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ്. തമിഴകത്തിന്റെ തല അജിത്തിന്റെ നായികയായി വീണ്ടും എത്തുന്ന നയന്‍താര തങ്ങളുടെ പുതിയ ചിത്രമായ ആരംഭത്തിന് വേണ്ടിയാണ് വീണ്ടും ബിക്കിനി അണിയുന്നത്.

ഇതിന്റെ സ്ഥിരികരണവുമായി പ്രത്യക്ഷപ്പെട്ട നയതാരയുടെ ചിത്രം വൈറലായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പടര്‍ന്നു പിടിക്കുകയാണ്. നനഞ്ഞ ശരീരത്തില്‍ ബിക്കിനിയും അതിനു പുറമെ തൂവെള്ള നിറത്തിലുള്ള വസ്ത്രവും ധരിച്ചാണ് നയന്‍സിന്റെ നില്‍പ്പ്.

Nayanthara in bikini

നയന്‍താര ആദ്യമായി ബിക്കിനി വേഷത്തിലെത്തിയ ബില്ലയിലെയും നായകന്‍ അജിത്ത് തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ബില്ല സംവിധായാകന്‍ തന്നെയാണ് ആരംഭവും ഒരുക്കുന്നതെന്നത് മറ്റൊരു വാസ്തവം. എന്നാല്‍ നയന്‍സിന്റെ ബിക്കിനിയെ കുറിച്ച് അണിയറയില്‍ നിന്ന് സംസാരമൊന്നും വന്നിട്ടില്ല.

ദീപാവലിക്കു വേണ്ടി തയ്യാറെടുക്കുന്ന ചിത്രത്തില്‍ നയന്‍സിനെയും തലയെയും കൂടാതെ ആര്യയും തപ്‌സിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ അജിത്ത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നും വാര്‍ത്തയുണ്ട്. എന്തായലും നയന്‍സിന്റെ ബിക്കിനിയും തലയുടെ രണ്ട് മുഖവും കാണാന്‍ ആരാധകര്‍ തയ്യാറെടുത്തു കഴിഞ്ഞു.

English summary
Nayanthara new bikini in her upcoming movie Arambam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam