»   » Nayanthara: ഒടുവില്‍ നയന്‍താരയ്ക്ക് വിവാഹമായി! ഇനി ഗോസിപ്പൊന്നും വേണ്ട, വരന്‍ അദ്ദേഹം തന്നെയാണ്?

Nayanthara: ഒടുവില്‍ നയന്‍താരയ്ക്ക് വിവാഹമായി! ഇനി ഗോസിപ്പൊന്നും വേണ്ട, വരന്‍ അദ്ദേഹം തന്നെയാണ്?

Written By:
Subscribe to Filmibeat Malayalam

വിവാഹത്തിനെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ നിറസാന്നിധ്യമായിരുന്ന തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. റഷ്യന്‍ ടെന്നീസ് കളിതാരത്തിനെ തന്നെയായിരുന്നു നടി വിവാഹം കഴിച്ചത്. ഇപ്പോള്‍ മറ്റൊരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്.

ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്ത തന്നെയാണ് ഔദ്യോഗികമായി തന്നെ പുറത്ത് വന്നത്. തെന്നിന്ത്യന്‍ ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ നയന്‍താര തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

നയന്‍സിന്റെ പ്രണയം

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയുടെ പ്രണയം എല്ലായിപ്പോഴും വാര്‍ത്തകൡ നിറയുന്നതാണ്. നയന്‍സും സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മിലായിരുന്നു പ്രണയത്തിലായിരുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്രകളും അതിനിടെ എടുക്കുന്ന ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാറുണ്ടായിരുന്നു. ഇതോടെ താരങ്ങളുടെ ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. നയന്‍സിന്റെ പേരില്‍ പലപ്പോഴും ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നെങ്കിലും ഇത് അതുപോലെ ആയിരുന്നില്ല. തമിഴ് സിനിമാലോകത്ത് അടുത്ത് തന്നെ വിവാഹമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് നയന്‍സും വിഘ്‌നേശുമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ അത് നടക്കാറായി എന്നുള്ള സൂചന നയന്‍സ് തന്നെ തന്നിരിക്കുകയാണ്.

പ്രതിശ്രുത വരന്‍..

ഇത്തവണ വിഘ്‌നേശിനെ തന്റെ പ്രതിശ്രുത വരന്‍ എന്ന് തന്നെയാണ് നയന്‍സ് പൊതുവേദിയില്‍ നിന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ദ ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വിഘ്‌നേശിന്റെ പേരെടുത്ത് പറയാതെ പ്രതിശ്രുത വരനെന്ന് വിളിച്ചത്. എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ പുരസ്‌കാര വേദി താന്‍ പങ്കെടുത്ത മറ്റ് ഫിലിം പുരസ്‌കാരങ്ങളില്‍ നിന്നും വളരെയധികം വ്യത്യസ്തമായിരുന്നെന്നുമാണ് നടി പറഞ്ഞത്. ഇവിടെ അവാര്‍ഡ് സ്വീകരിക്കാനെത്തിയ സ്ത്രീകളില്‍ നിിന്നും ലഭിച്ച ഊര്‍ജവുമായിട്ടാണ് താന്‍ തിരികെ പോവുന്നതെന്നും നയന്‍സ് സൂചിപ്പിച്ചു.

വിവാഹം ഉടന്‍..?

ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ നയന്‍സ് വിഘ്‌നേശിനെ കാമുകനെന്നോ സുഹൃത്തെന്നോ വിളിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അതിന് പകരം പ്രതിശ്രുത വരന്‍ എ്ന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനാല്‍ ഇരുവരുടെയും വിവാഹം ഉടനടി നടക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ചിലപ്പോള്‍ ഈ വര്‍ത്തിനുള്ളില്‍ തന്നെ ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന ആ സന്തോഷകാര്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നയന്‍സിന്റെ പിറന്നാളിനും വിഘ്‌നേശിന്റെ പിറന്നാളിനും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അയച്ചതും, ഇരുവരും അമേരിക്കയിലും മറ്റും കറങ്ങി നടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അവയെല്ലാം വന്നയുടനെ തന്നെ വൈറലാവുകയായിരുന്നു.

താരവിവാഹം..

തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ അടുത്ത ദിവസമായിരുന്നു വിവാഹിതയായത്. റഷ്യന്‍ ടെന്നീസ് താരമായ ആേ്രന്ദ കൊഷിവുമായി ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആരാധകരെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു ശ്രിയ വിവാഹിതയായത്. എന്നാല്‍ നയന്‍സിന്റെ കാര്യത്തില്‍ അതുണ്ടാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബോളിവുഡില്‍ നിന്നും ഇതുപോലൊരു വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ദീപിക പദുക്കണും രണ്‍വീര്‍ സിംഗും തമ്മിലുള്ള വിവാഹമാണ് അടുത്ത് തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നതല്ലാതെ വിവാഹം എന്നാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

Aamir Khan: മഹാഭാരതം വരുന്നത് പത്ത് ഭാഗങ്ങളില്‍! വര്‍ഗീയ വിഷം ഏറ്റില്ല കൃഷ്ണന്‍ ആമിര്‍ ഖാന്‍ തന്നെ..

English summary
Nayanthara calls Vignesh Shivan her 'fiance'. Wedding on the cards?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X