»   » നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ നയന്‍താര ബിയര്‍ വാങ്ങുന്ന വീഡിയോ എന്ന് പറഞ്ഞ് ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. എന്നാല്‍ സിനിമ റിലീസായപ്പോഴാണ് സംഗതിയുടെ സത്യാവസ്ഥ അറിയുന്നത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ മാത്രമല്ല, രാജാ റാണി എന്ന ചിത്രത്തിലും അച്ഛന്‍ സത്യരാജിന് നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുക്കുന്നുണ്ട്. തനി ഒരുവന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ജയം രവിയുടെ കൂട്ടുകാര്‍ക്ക് മദ്യം വില്‍ക്കുന്ന രംഗവുമുണ്ട്. ഈ സിനിമകളൊക്കെ മികച്ച വിജയം നേടിയിരുന്നു.

ഇതോടെ സിനിമയില്‍ ഒരു അന്ധവിശ്വാസം വന്നിരിയ്ക്കുകയാണ്. നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ ചിത്രം വിജയിക്കും എന്ന്. തിരുന്നാള്‍ എന്ന ചിത്രത്തിലും ഇത്തരം ഒരു രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

രാജാ റാണി എന്ന ചിത്രത്തില്‍ അച്ഛന്റെ അടുത്ത് നിന്ന് എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍ ബിയര്‍ വാങ്ങിക്കൊടുക്കുന്ന മകളാണ് നയന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മടങ്ങിവന്ന് അഭിനയിച്ച ഈ ചിത്രം മികച്ച വിജയമായിരുന്നു.

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച തനി ഒരുവന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നയന്‍ മദ്യം എടുക്കുന്നത്. നായകന്റെ അടുത്ത് നല്ല പിള്ള ചമയാന്‍ വേണ്ടി നായകന്റെ സുഹൃത്തുക്കള്‍ക്ക് മദ്യം വില്‍ക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

പോണ്ടിച്ചേരിയിലേക്കെത്തിയപ്പോള്‍ പൊലീസായ അച്ഛന് മകള്‍ ബിയറ് വാങ്ങിക്കൊടുക്കുന്ന ഒരു രംഗം നാനും റൗഡി താന്‍ എന്ന ചിത്രത്തിലുണ്ട്. ഷൂട്ടിങിനിടെ ഇതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തി നയന്‍താര ബിയര്‍ വാങ്ങി എന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

ജീവയ്‌ക്കൊപ്പം നയന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് തിരുന്നാള്‍. ഈ സിനിമയിലും നയന്‍താര ബിയര്‍ എടുക്കുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. കാറില്‍ നായകന് ബിയര്‍ കുപ്പി എടുത്തു കൊടുക്കുന്ന രംഗം ചിത്രത്തിലുണ്ടത്രെ.

നയന്‍താര ബിയര്‍ കുപ്പി എടുത്തു കൊടുത്താല്‍ സിനിമ വിജയിക്കുമോ?

തമിഴകത്ത് മൂന്ന് തുടര്‍ വിജയങ്ങള്‍ നേടിയിരിക്കുകയാണ് നയന്‍. വിശ്വാസമോ അന്ധവിശ്വാസമോ നയന്‍താരയുടെ ഈ സിനിമയും വിജയിക്കും എന്ന പ്രവചനങ്ങള്‍ ഇപ്പോള്‍ തന്നെ വന്നുകഴിഞ്ഞു. ചിത്രത്തില്‍ ഒരു നഴ്‌സറി ടീച്ചറായിട്ടാണ് നയന്‍ എത്തുന്നത്.

English summary
This bubbly beauty who recently celebrated her birthday was caught doing something was just shocking to many of us. Nayanthara, who is currently busy with three Tamil films was found holding a beer bottle that is making the headlines all over Tamil Nadu. Currently, Nayan is acting in Thirunaal. As a part of shooting she was clicked along with a beer bottle in her hand while hero Jeeva was driving the car.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam