നയന്‍താരയുടെ കാമുകനല്ല, പ്രതിശ്രുത വരനാണ്! വിക്കിയുടെ ജന്മദിനത്തില്‍ വമ്പന്‍ പാര്‍ട്ടി ഒരുക്കി നടി

നയന്‍താരയും വിഘ്‌നേശ് ശിവനും തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയപ്പെട്ട കപ്പിള്‍സാണ്. ഇരുവരുടെയും വിവാഹത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉടനെ വിവാഹം കഴിക്കുമെന്ന് ഇരുവരും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണെന്ന് വ്യക്തമല്ല. എന്നാല്‍ യാത്രകളും അവധി ആഘോഷങ്ങളുമെല്ലാം ഒന്നിച്ച് ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

വിക്കിയുടെ പിറന്നാള്‍ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത്തവണ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം വമ്പന്‍ ആഘോഷ പരിപാടികളോടെയാണ് വിക്കിയ്ക്ക് വേണ്ടി നയന്‍സ് ബെര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്.

 വിക്കിയുടെ പിറന്നാള്‍ ആഘോഷം

തമിഴിലെ പുതുമുഖ സംവിധായകന്മാരില്‍ അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് വിഘ്‌നേഷ് ശിവന്‍. ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷത്തിലാണ് വിക്കി എന്ന് വിളിക്കുന്ന വിഘ്‌നേഷ് ശിവന്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറും വിക്കിയുടെ കാമുകിയുമായ നയന്‍താര അര്‍ദ്ധരാത്രി തന്നെ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരുന്നു. അനിരുദ്ധ് രവിചന്ദ്രര്‍ അടക്കം വിക്കിയുടെയും നയന്‍സിന്റെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

വിക്കിയുടെ പിറന്നാള്‍ ആഘോഷം

വിക്കി എന്നെഴുതിയ ഗോള്‍ഡന്‍ നിറമുള്ള കേക്ക് ആയിരുന്നു ശ്രദ്ധേയം. പാര്‍ട്ടി നടക്കുന്ന ചുറ്റും ചുവപ്പ് നിറമുള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബ്ലാക്ക് നിറമായിരുന്നു ഡ്രസ്സ് കോഡ് ആയി തിരഞ്ഞെടുത്തത്. കറുപ്പ് നിറമുള്ള ഷര്‍ട്ടും പാന്റും വിക്കി ധരിച്ചപ്പോള്‍ കറുത്ത സാരി ഉടുത്താണ് നയന്‍സ് എത്തിയത്. സുഹൃത്തുക്കളും ഇതേ രീതി തന്നെ പിന്തുടര്‍ന്നു. വിക്കിയും നയന്‍സും തങ്ങളുടെ സ്‌നേഹവും കരുതലും വീണ്ടും വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരജോഡികളുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

വിക്കിയുടെ പിറന്നാള്‍ ആഘോഷം

മലയാളത്തിലൂടെയാണ് നയന്‍താര സിനിമാ ജീവിതം തുടങ്ങിയതെങ്കിലും തമിഴിലെത്തിയതോടെയാണ് കരിയറില്‍ ഉയര്‍ച്ചകള്‍ നേടാന്‍ കഴിഞ്ഞത്. ശക്തമായ കഥാപാത്രങ്ങളിലൂടെ അഭിനയം പുറത്തെടുക്കാന്‍ അവസരം കിട്ടിയതോടെ വലിയ അംഗീകാരങ്ങള്‍ ലഭിച്ചു. ഇന്ന് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരും നയന്‍സിന് സ്വന്തമാണ്. സിനിമയിലെത്തിയതിന് ശേഷം പല താരങ്ങളുമായി പ്രണയത്തിലായെങ്കിലും അതെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ വിഘ്‌നേഷ് ശിവനുമായിട്ടുള്ള സൗഹൃദം അതിവേഗം പ്രണയത്തിലാവുകയായിരുന്നു.

വിക്കിയുടെ പിറന്നാള്‍ ആഘോഷം

2007 ല്‍ സിവി എന്ന ചിത്രത്തിലൂടെ അഭിനയിക്കാന്‍ എത്തിയെങ്കിലും സംവിധാനം ചെയ്താണ് വിഘ്‌നേ് ശ്രദ്ധേയനാവുന്നത്. പോടാ പോടീ എന്ന സിനിമയായിരുന്നു തിരക്കഥ ഒരുക്കി വിഘ്‌നേഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചിലമ്പരസന്‍ ആയിരുന്നു നായകന്‍. വിക്കി രണ്ടാമതായി സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക.

 വിക്കിയുടെ പിറന്നാള്‍ ആഘോഷം

വിജയ് സേതുപതിയും നയന്‍സും നായിക നായകന്മാരായി അഭിനയിച്ച ഈ സിനിമയിലൂടെയാണ് വിക്കിയും നയന്‍സും അടുത്തിടപഴകുന്നത്. സൗഹൃദം പ്രണയമായപ്പോള്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ പ്രതിശ്രുത വരനാണ് വിക്കിയെന്ന് നയന്‍താര വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹമെന്നാണെന്നുള്ളതിനെ കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അതേ സമയം ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്ന തരത്തില്‍ ഏറെ കാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിക്കിയുടെ പിറന്നാള്‍ ആഘോഷം

ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാന്‍ നയന്‍താര വീണ്ടും എത്തി. നിവിന്‍ പോളി നായകനായി അഭിനയിച്ച് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലാണ് നടി അഭിനയിച്ചത്. ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നയന്‍താരയുടെ പ്രകടനം തന്നെയാണ് ഏറെ ശ്രദ്ധേയം.

വിക്കിയുടെ പിറന്നാള്‍ ആഘോഷം

ഇപ്പോള്‍ വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മാണത്തിലേക്ക് കൂടി ചുവടു വെച്ചിരിക്കുകയാണ്. നെട്രികണ്‍ എന്ന് പേരിട്ടിരിക്കുന്ന് ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്. മിലിന്ദ് റാവൂ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. പ്രശസ്തമായ കൊറിയന്‍ സിനിമയുടെ കഥയുമായി സാമ്യമുള്ള പ്രമേയമാണ് ഈ സിനിമയ്ക്കും ആസ്പദമാക്കുന്നത്. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് നെട്രികണ്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X