For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാറിനോട് മുഖം തിരിച്ചെങ്കിലും ഇളയദളപതിക്കായി നയന്‍താര എത്തുന്നു! ബിഗില്‍ പ്രമോഷനില്‍ താരവും?

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബിഗില്‍. വിജയ് യും അറ്റ്‌ലീയും വീണ്ടും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. സ്‌പോര്‍ട്‌സ് ചിത്രവുമായാണ് വരവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. അറ്റ്‌ലിക്കൊപ്പം നേരത്തെയും താരം പ്രവര്‍ത്തിച്ചിരുന്നു.

  സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ സജീവമായി വരികയാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നയന്‍താരയും പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിത്രീകരണം കഴിയുന്നതോടെ സിനിമ പൂര്‍ത്തിയായെന്ന നിലപാടുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ തീരുമാനം മാറ്റിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് നയന്‍താര മുന്നേറുന്നത്. കഥാപാത്രത്തിന്‍രെ കാര്യങ്ങളിലായാലും മറ്റ് വിഷയങ്ങളെക്കുറിച്ചായാലുമൊക്കെ സ്വന്തം നിലപാട് ഇവര്‍ വ്യക്തമാക്കാറുണ്ട്. പ്രമോഷന്‍ പരിപാടികളില്‍ പൊതുവെ താരം സഹകരിക്കാറില്ല. അപൂര്‍വ്വമായി മാത്രമേ ഈ തീരുമാനത്തില്‍ നിന്നും മാറാറുള്ളൂ. സൈറ നരസിംഹ റെഡ്ഡി പ്രമോഷനില്‍ നിന്നും താരം പിന്‍വാങ്ങിയെന്നുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. താരത്തിന്‍രെ നീക്കത്തില്‍ അണിയറപ്രവര്‍ത്തകരെല്ലാം ആശങ്കയിലായിരുന്നു. എന്നാല്‍ വിജയ് ചിത്രമായ ബിഗിലിനായി താരം എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  വിജയ് യുടെ കരിയറില്‍ ഏറെ പ്രധാനപ്പെട്ട സിനിമയായി ബിഗില്‍ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. അറ്റ്‌ലി-വിജയ്-നയന്‍താര കൂട്ടുകെട്ട് ഒരുമിച്ച് വരുമ്പോള്‍ എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരുടേയും ചോദ്യം. ബിഗിലുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

  സംവിധായകനായ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുണ്ട്. കരിയറില്‍ 65ാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വിഘ്‌നേഷിന്റെ ഉടമസ്ഥയിലുള്ള റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്കായി തങ്ങള്‍ വീണ്ടും ഒരുമിക്കുകയാണെന്നുംപതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് താനെന്നും വ്യക്തമാക്കി വിഘ്‌നേഷ് എത്തിയിരുന്നു.

  വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. സിനിമയിലെത്തി അധികകാലം പിന്നിടുന്നതിനിടയില്‍ത്തന്നെ താരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. നായകനെയായിരിക്കും താരം വിവാഹം ചെയ്യുന്നതെന്നുള്ള വിലയിരുത്തലുകളായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. പിന്നീടാണ് സംവിധായകനുമായി നയന്‍താര പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും താരം ഇതുവരെ അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയായിരുന്നു നയന്‍താര അരങ്ങേറിയത്. ജയറാമിന്റെ നായികയായാണ് അരങ്ങേറിയത്. മികച്ച അവസരങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം അന്യഭാഷകളിലേക്ക് ചേക്കറിയത്. അന്യഭാഷകളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് ലവ് ആക്ഷന്‍ ഡ്രാമയിലൂടെതിരിച്ചെത്തുകയായിരുന്നു താരം.

  English summary
  Nayanthara Change Her Attitude about Bigil Promotion.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X