കാമുകന്റെ സിനിമയില്‍ നയന്‍താര പ്രതിഫലം വാങ്ങുന്നില്ല? വരാനുള്ളത് വമ്പന്‍ സിനിമയാണെന്ന് റിപ്പോര്‍ട്ട്
നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തിന് വേണ്ടി തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഇനി കാത്തിരിക്കുകയാണ്. നേരത്തെ പല പ്രാവിശ്യം താരങ്ങളുടെ വിവാഹ വാര്‍ത്ത വന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് വ്യാപകമായി വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ അതെല്ലാം സത്യമല്ലെന്ന് താരദമ്പതികള്‍ തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഘ്‌നേശിന്റെ പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അടുത്തതായി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. വിജയ് സേതുപതി, സാമന്ത അക്കിനോനി എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനകം സിനിമയെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു. അതിലൊന്ന് ഈ സിനിമയ്ക്ക് വേണ്ടി നയന്‍താര പ്രതിഫലം വാങ്ങുന്നില്ലെന്നുള്ളതാണ്.

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സെവന്‍ സ്റ്റുഡിയോ പ്രൊഡക്ഷനാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താരയും ഒരു നിര്‍മാതാവ് ആണെന്നാണ് അറിയുന്നത്. വിഘ്‌നേശുമായിട്ടുള്ള പ്രണയം കാരണം ഈ സിനിമയില്‍ പ്രതിഫലം ഒന്നും വാങ്ങാതെ അഭിനയിക്കാന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ തീരുമാനിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല.
Recommended Video
വലിയ സാമ്പത്തിക വിജയം സ്വന്തമാക്കുന്ന ചിത്രമായിരിക്കുമെന്നാണ് സിനിമയെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയുടെ തിരക്കഥ ഒരുക്കി വെച്ചിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‌നേശ് ശിവന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ പേര് തന്നെ എല്ലാ കാര്യവും വ്യക്തമാക്കും. തമാശയും പ്രണയവും കോര്‍ത്തിണക്കിയുള്ള ചിത്രമായിരിക്കും.


Click it and Unblock the Notifications