നയൻതാരയെ അധിക്ഷേപിച്ച രാധാ രവിയ്ക്കെതിരെ സഹോദരി!! ഇത് നല്ല പ്രവണതയല്ലെന്ന് നടി

Recommended Video

രാധാരവിയെ തമിഴ് സിനിമ ഒറ്റപ്പെടുത്തുന്നു | filmibeat Malayalam

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് നടൻ രാധാ രവിയുടെ സ്ത്രീവിരുദ്ധ പരാമർശമാണ്. നയൻതാരം കേന്ദ്രകഥാപാത്രമായി എത്തുന്ന കൊലയുതിർ കാലം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങളിലായിരുന്നു രാധാ രവി നടി നയൻതാരയ്ക്കും പൊളളാച്ചി പീഡിനത്തിലെ ഇരകൾക്കെതിരേയും തികച്ചും മോശമായ രീതിയിൽ സംസാരിച്ചത്. നടൻ പരാമർശം തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ചർച്ചയായിട്ടുണ്ട്.

രാധാ രവിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ആദ്യം സംവിധായകൻ വിഘ്നേഷ് ശിവയും ഗായികയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ചിന്മയിയുമായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിത സഹോദരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് നടി രാധിക ശരത്കുമാർ രംഗത്തെത്തിയിട്ടിണ്ട്. സഹോദരൻ രാധരവിയെ രൂക്ഷമായ ഭാഷയിലാണ് രാധിക വിമർശിച്ചിരിക്കുന്നത്.

 സഹോദരനെതിരെ രൂക്ഷ  വിമർശനം

സഹോദരനെതിരെ രൂക്ഷ വിമർശനം

രാധാ രവിയുടെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിൽ താൻ അദ്ദേഹത്തെ വളിച്ചു സംസാരിച്ചുവെന്ന് രാധിക പറഞ്ഞു. അദ്ദേഹത്തെ നേരിൽ കണ്ടുകൊണ്ടാണ് വിയോജിപ്പ് രേഖപ്പടുത്തിയത്. രാധാ രവിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ താൻ മുഴുവൻ കണ്ടിട്ടില്ലെന്നും രാധിക കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഇത്തരത്തിലുളള പ്രവണത നല്ലതല്ലെന്ന് അദ്ദേഹത്തിനോട് നേരിൽ ചെന്നു തന്നെ പറഞ്ഞുവെന്നും താരം അറിയിച്ചിട്ടുണ്ട്.

നയൻതാരയുമായുളള സൗഹൃദം

നയൻതാരയുമായുളള സൗഹൃദം

ഇന്ന് നമ്മുടെ സിനിമ മേഖലയിൽ ജോലിയോട് ഏറ്റവും കൂടുതൽ അർപ്പണബോധമുളള നടിമാരിൽ ഒരാളാണ് നയൻതാര. അവരെ മനസ്സിലാക്കാൻ സാധിച്ചതിലും കൂടെ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും രാധിക പറയുന്നു. ഇതിനു മുൻപ് രാധരവിയുടെ ഭാഗത്ത് നിന്ന് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെന്നും രാധിക പ്രതികരിച്ചിരുന്നില്ല.

 വിഘ്നേഷിന്റെ ട്വീറ്റ്

വിഘ്നേഷിന്റെ ട്വീറ്റ്

നയൻതാരയ്ക്കെതിരെയുളള രാധാ രവിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് സംവിധായകൻ വിഘേനേഷ് ശിവൻ രംഗത്തെത്തിയിരുന്നു. കുടുംബത്തെ ഒന്നടങ്കം പരാമർശിച്ചു കൊണ്ടായിരുന്നു വിഘ്നേഷിന്റെ ട്വീറ്റ്. വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന വൃത്തികെട്ടവനെതിരെ പ്രതികരിക്കാൻ ആരും തയ്യാറാകാത്തത് വല്ലാത്ത കഷ്ടമാണ്. അയാൾ പറയുന്നത് കേട്ട് ചിലർ കയ്യടിക്കുന്നത് കാണുമ്പോൾ രോഷവും വേദനയും തോന്നുന്നുവെന്ന് വിഘ്നേഷ് കുറിച്ചിരുന്നു. ഈ ട്വീറ്റിന്റെ പശ്ചാത്തലത്തിലാരുന്നു രാധികയുടെ മറപടി.

 രാധാ രവിയ്ക്കെതിരെ നടപടി

രാധാ രവിയ്ക്കെതിരെ നടപടി

രാധാ രവിയുടെ വിവാദ പ്രസ്താനയെ തുടർന്ന് താരത്തിനെതിരെ നടപടിയ്ക്കൊരുങ്ങുകയാണ് സിനിമ ലോകം. തമഴിലെ പ്രമുഖ നർമാണ കമ്പനിയായ കെജെആർ സ്റ്റുഡിയോ തങ്ങൾ നിർമ്മിക്കുന്ന ചിത്രങ്ങളിൽ താരത്തിനെ അഭിനയിപ്പിക്കില്ലെന്ന് പ്രസ്താവന ഇറക്കിയിട്ടുണ്ട്. കൂടാതെ മറ്റുള്ളവരും അദ്ദേഹത്തെ വിലക്കണമെന്നും അവർ പറയുന്നുണ്ട്. കൂടാതെ ഡിഎംകെയും രാധാ രവിയെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X