»   » കാമുകന്മാരില്ല, നയന്‍താര ഒറ്റയ്ക്കാണ്

കാമുകന്മാരില്ല, നയന്‍താര ഒറ്റയ്ക്കാണ്

Written By:
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ നയന്‍താരയ്‌ക്കൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ ഒരുപാട് കാമുകന്മാര്‍ ഉണ്ടായേക്കാം. എന്നാല്‍ പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് കാമുകന്മാരോ നായകനോ ഒന്നുമില്ലെന്നാണ് കേള്‍ക്കുന്നത്. സിനിമയുടെ ഉത്തരവാദിത്വം മുഴുവന്‍ നയന്‍താരയ്ക്കാണ്.

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

ദാസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറ എന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് നായകനില്ല. ചിത്രത്തില്‍ നയന്‍താരയുടെ നായകനായി ഒരു പുതുമുഖ താരം അഭിനയിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലത് ചിത്രത്തിന്റെ അണിറപ്രവര്‍ത്തകര്‍ നിഷേധിച്ചു.

 nayanthara

ഡോറ ഒരു സ്ത്രീപക്ഷ ചിത്രമാണ്. ചിത്രത്തില്‍ നയന്‍താരയ്ക്ക് കാമുകനോ ജോഡിയോ ഒന്നുമില്ല. നയന്‍താരയെ കൂടാതെ ഹാരിഷ് ഉത്തമന്‍, തമ്പി രാമയ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കും.

നേരത്തെ മായ, അനാമിക എന്നീ ചിത്രങ്ങളിലും നയന്‍ നായകന്മാരില്ലാതെ അഭിനയിച്ചിട്ടുണ്ട്. മായ എന്ന ചിത്രത്തില്‍ ക്ലൈമാക്‌സില്‍ ആരി നയന്‍താരയുടെ ഭര്‍ത്താവായി എത്തുന്നുണ്ട്. കഹാനിയുടെ റീമേക്കായ അനാമികയില്‍ അങ്ങനെ ഒരു നായക വേഷം ഉണ്ടായിരുന്നില്ല.

ഒരു കൊലപാതകവും അതിലെ നിഗൂഢതകളുമാണ് ഡോറ എന്ന ചിത്രത്തില്‍ പറയുന്നത്. കൊലയാളിയെ കണ്ടെത്തുന്ന നായിക വേഷമാണ് നയന്‍താരയ്ക്ക് ചിത്രത്തില്‍. വിവേകും മെര്‍വിനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. ദിനേശാണ് ഛായാഗ്രാഹണം

English summary
Actress Nayanthara apart from acting with leading male stars is also acting in a heroine-centric flick titled as 'Dora'. The film is being directed by Dass Ramasamy a former associate of Sarkunam who is producing this film along with Hitesh Jhabak.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam