ഒരു പരസ്യത്തിൽ അഭിനയിക്കാൻ ഇത്രയും പണമോ?; തുടരെ പരാജയങ്ങൾക്കിടെ നയൻതാര വാങ്ങിയ തുക

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ വന്ന് പോയ നായിക നടിമാർ ഏറെയാണ്. ഇക്കൂട്ട‌ത്തിൽ വളരെ ചുരുക്കം പേർക്കേ കരിയറിൽ നിലനിൽക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ നായിക നിരയിൽ സൂപ്പർ താര പദവിയോടെ ഇന്നും നിലനിൽക്കാൻ നടി നയൻതാരയ്ക്ക് കഴിയുന്നു. 38 വയസിലും നയൻതാരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലും നയൻതാര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയൻതാര ബോളിവുഡിലേക്ക് അരങ്ങേറിയത്.

എന്നാൽ തുടർന്നും ഹിന്ദി സിനിമകൾ ചെയ്യാൻ നയൻതാര തയ്യാറായിട്ടില്ല. തെന്നിന്ത്യൻ സിനിമകളിലേക്കാണ് താരം ശ്രദ്ധ നൽകുന്നത്.
അന്നും ഇന്നും നയൻതാര കൂടുതൽ സജീവം തമിഴകത്താണ്. ഒരു കാലത്ത് തെലുങ്കിലും തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോൾ വലപ്പോഴുമേ നയൻതാര തെലുങ്ക് സിനിമകളിൽ അഭിനയിക്കാറുള്ളൂ. ​ഗോഡ‍്ഫാദർ എന്ന ചിരഞ്ജീവി ചിത്രത്തിന് ശേഷം പിന്നീടൊരു സിനിമയിലും നയൻതാരയെ ആരാധകർ കണ്ടിട്ടില്ല.

Nayanthara

എന്നാൽ ഇതൊന്നും നയൻതാരയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. പ്രതിഫലക്കാര്യത്തിൽ ഇന്നും മുൻപന്തിയിൽ തന്നെയാണ് നടി. അടുത്തി‌ടെ പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിന് വേണ്ടി നയൻതാര വാങ്ങിയ പ്രതിഫലമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തിന് വേണ്ടി 5 കോടി രൂപയാണ് നയൻതാര വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. പൊതുവെ അധികം പരസ്യ ചിത്രങ്ങളിൽ നയൻതാര മുഖം കാണിക്കിറില്ല. അതേസമയം സ്വന്തം ബ്രാൻഡിന്റെ പരസ്യങ്ങളിൽ നടി അഭിനയിക്കാറുണ്ട്.

പ്രതിഫലക്കാര്യത്തിൽ വിട്ട് വീഴ്ച അധികം ചെയ്യാത്ത നടിയാണ് നയൻതാരയെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. അണിയറയിൽ ഒരുങ്ങുന്ന മണിരത്നം ചിത്രത്തിൽ നിന്നും നയൻതാര പിന്മാറാൻ കാരണം പ്രതിഫലമാണെന്നാണ് സൂചന. വലിയ തുക പ്രതിഫലം വാങ്ങുമെങ്കിലും സിനിമകളുടെ പ്രൊമോഷന് താരം വരാറില്ല. ഇത് വലിയ തോതിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷൻ നിർബന്ധമാണെങ്കിൽ അഭിമുഖ വീഡിയോ നേരത്തെ ഷൂട്ട് ചെയ്ത് എല്ലാ മീഡിയകൾക്കും നൽകും.

Nayanthara

അതേസമയം സ്വന്തം നിർമാണ കമ്പനി ഒരുക്കുന്ന സിനിമയാണെങ്കിൽ പ്രൊമോഷന് വരാനും നയൻ‌താര തയ്യാറാകാറുണ്ട്. കണക്ട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഒന്നിലേറെ അഭിമുഖങ്ങൾ നയൻതാര നൽകി. നടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് നിർമ്മിച്ച സിനിമയാണിത്. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. അടുത്ത കാലത്തായി നയൻതാരയുടെ സിനിമകളെല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെടുകയാണ്. ജവാൻ വിജയിച്ചെങ്കിലും നയൻതാരയ്ക്ക് ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

​തമിഴ് ചിത്രം അന്നപൂർണി തിയറ്ററിൽ പരാജയപ്പെട്ടു. ഒടിടിയിൽ എത്തിയപ്പോൾ മതവിശ്വാസം വ്രണപ്പെടുത്തി എന്ന പരാതി വരികയും സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കുകയും ചെയ്തു. കരിയറിൽ ഒരു ഹിറ്റ് സിനിമ നയൻതാരയ്ക്ക് അനിവാര്യമായിരിക്കുകയാണ്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.​ ​ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X