'ഇതാണ് ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍...' നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസ!
Recommended Video

ലേഡി സൂപ്പര്‍ സ്റ്റാര്‍ താരപദവി അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ നടിയാണ് നയന്‍താര. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും എത്തി തെന്നിന്ത്യയുടെ സൂപ്പര്‍ താരമായി വളര്‍ന്ന നയന്‍താരയുടെ 33ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ താരത്തെ അല്പം റൊമാന്റിക് ആക്കിയിരിക്കുകായാണ് കാമുകന്‍ വിഘ്‌നേഷ് ശിവ.
സംവിധായകന്‍ വിഘ്‌നേഷും നയന്‍താരയും തമ്മിലുള്ള പ്രണയം കോളിവുഡില്‍ പാട്ടാണ്. വിഘ്‌നേഷ് നയന്‍താരക്ക് ട്വീറ്റ് ചെയ്ത പിറന്നാള്‍ ആശംസയില്‍ പ്രണയം നിറഞ്ഞ് നില്‍ക്കുന്നു. ആ ബന്ധത്തെ ഉറപ്പിക്കുന്ന രീതിയില്‍ നയന്‍താരയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

റൊമാന്റിക് ബര്‍ത്ത് ഡേ
പ്രണയം നിറഞ്ഞ് തുളുമ്പുന്ന ഒരു പിറന്നാളാണ് നയന്‍താരയ്ക്ക് ഇക്കുറി. കാമുകന്‍ വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസക്ക് പകരമായി താന്‍ വിഘ്‌നേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് നയന്‍താര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസയും.

ഹൃദയം തൊടുന്ന വാക്കുകള്‍
ഹൃദയം തൊടുന്ന പ്രണയാതുരമായ വാക്കുകളാല്‍ സമ്പന്നമാണ് വിഘ്‌നേഷിന്റെ പിറന്നാള്‍ ആശംസ. തങ്കമേ എന്നാണ് വിഘ്‌നേഷ് നയന്‍സിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ സ്‌മൈലികള്‍ കൊണ്ട് നിറഞ്ഞതാണ് ആ പിറന്നാള്‍ സന്ദേശം.

രണ്ടേ രണ്ട് ട്വീറ്റുകള്‍
പിറന്നാള്‍ ദിനത്തില്‍ രണ്ടേ രണ്ട് ട്വീറ്റുകള്‍ മാത്രമാണ് നയന്‍താര ചെയ്തിരിക്കുന്നത്. ഒന്ന് തന്റെ അമ്മ ഓമന കുര്യന് ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം. രണ്ടാമത് വിഘ്‌നേഷിന് ഒപ്പമുള്ള ചിത്രം. വിഘ്‌നേഷ് നയന്‍താരക്ക് എത്രത്തോളം പ്രാധാന്യമുള്ള വ്യക്തിയാണെന്ന് മനസിലാകാന്‍ ഇത് തന്നെ ധാരാളം.

നാനും റൗഡി താന്‍
വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. നയന്‍താര നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയായിരുന്നു. പിന്നീട് ഇവര്‍ ഒന്നിച്ചുള്ള യാത്രകളുടേയും ആഘോഷങ്ങളുടേയും ചിത്രങ്ങള്‍ ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ഉറപ്പിക്കുകയും ചെയ്തു.

വിവാദങ്ങളുടെ നായിക
പ്രണയങ്ങളുടെ പേരില്‍ വിവാദത്തിലായ നായികയാണ് നയന്‍താര. ചിമ്പുവുമൊത്തുള്ള പ്രണയവും പ്രണയ തകര്‍ച്ചയ്ക്കും ശേഷം വിവാഹത്തോളമൊത്തിയ മറ്റൊരു ബന്ധമായിരുന്നു പ്രഭുദേവയുമൊത്തുള്ളത്. പ്രണയകാലത്ത് തന്റെ കൈത്തണ്ടയില്‍ പ്രഭു എന്ന പച്ച കുത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നത് നയന്‍താരയ്ക്ക് വലിയ ഷോക്ക് ആയിരുന്നു.

ശക്തമായ രണ്ടാം വരവ്
പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍താര കരിയറില്‍ നിന്ന് പോലും വിട്ടുനിന്നു. ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെ മടങ്ങിയെത്തിയ നയന്‍സ് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള നന്തി പുരസ്‌കാരവും നേടി. പിന്നീടിങ്ങോട്ട് ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും നേടി.
വിഘ്‌നേഷിന്റെ ട്വീറ്റ്
നായന്‍താരയ്ക്ക് വിഘ്‌നേഷ് അയച്ച പ്രണയാതുരമായ ട്വീറ്റ്.


Click it and Unblock the Notifications











