കേസിൽ ധനുഷ് വിജയിക്കുമോ, പ്രശ്നം മറികടക്കാൻ നയൻതാരയ്ക്ക് മുന്നിൽ മൂന്ന് വഴികൾ

കരിയറിലെ തിരക്കുകൾക്കിടെയാണ് നയൻതാരയും ധനുഷും തമ്മിൽ തർക്കമുണ്ടായത്. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ‍ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ താൻ നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചു എന്നാണ് ധനുഷിന്റെ പരാതി. എന്നാൽ നയൻതാര ഈ വാദം എതിർക്കുന്നു. ഫോണിൽ പകർത്തിയ അണിയറ ദൃശ്യങ്ങളാണ് ഉപയോ​ഗിച്ചത്, ധനുഷിനോട് നാനും റൗഡി താനിലെ സീനുകൾക്ക് അനുമതി ചോദിച്ചെങ്കിലും ഇത് ലഭിച്ചിരുന്നില്ലെന്ന് നയൻതാര പറയുന്നു.

നടന്റെ പ്രതികാര ബുദ്ധിയാണിതിന് കാരണമെന്നും നയൻതാര ആരോപിച്ചു. ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ധനുഷിന്റെ നിയമനീക്കത്തിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളി. നയൻതാരയ്ക്കും വിഘ്നേശ് ശിവനും ഇത് വലിയ തിരിച്ചടിയാണ്. കടുത്ത സൈബറാക്രമണം ധനുഷ് ആരാധകർ താര ദമ്പതികൾക്കെതിരെ നടത്തുന്നുണ്ട്. ഇതിനിടെയാണ് കോടതി വിധിയും.

Nayanthara  Dhanush

ധനുഷിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നാൽ നടന്റെ ആരാധകർ ഇത് ആ​ഘോഷമാക്കുമെന്ന് ഉറപ്പാണ്. എങ്ങനെ നയൻതാര ഈ പ്രശ്നത്തിൽ നിന്ന് പുറത്ത് കടക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മൂന്ന് ഓപ്ഷനുകളാണ് താര റാണിക്ക് മുന്നിലുള്ളത്. ധനുഷുമായി സംസാരിച്ച് സമവായത്തിലെത്തി ഒരു തുക കൈ മാറി പ്രശ്നം പരിഹരിക്കുക എന്നതാണ് ഇതിലൊന്ന്. എന്നാൽ ഇതിന് സാധ്യത കുറവാണ്. നയൻതാരയുമായോ വിഘ്നേശുമായോ സംസാരിക്കാൻ ധനുഷ് തയ്യാറാകുന്നില്ല.

പല തവണ ധനുഷിന്റെ കോൺടാക്ട് ചെയ്യാൻ നയൻതാര ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഒടുവിൽ അവസാന ഘട്ടത്തിലാണ് ധനുഷിനെതിരെ മൂന്ന് പേജുള്ള കത്ത് പുറത്ത് വിടുന്നത്. ധനുഷ് ആവശ്യപ്പെടുന്ന പത്ത് കോടി രൂപ നൽകി പ്രശ്നം പരിഹരിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. പത്ത് കോടി നയൻതാരയെ സംബന്ധിച്ച് വലിയ തുകയല്ല.

Nayanthara  Dhanush

പണത്തിന്റെ പേരിൽ മാത്രമല്ല നടി കത്ത് പുറത്ത് വിട്ടത്. ധനുഷിന്റെല പകയാണ് കത്തിലുടനീളം നയൻതാര ചൂണ്ടിക്കാണിക്കുന്നത്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ ഒഴിവാക്കുകയെന്നതാണ് അടുത്ത ഓപ്ഷൻ. ഇതിന് നെറ്റ്ഫ്ലിക്സ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധനുഷ് നാനും റൗഡി താനിലെ ​ദൃശ്യങ്ങൾ നൽകാതിരുന്നത് കൊണ്ടാണ് ഡോക്യുമെന്ററി പുറത്തിറങ്ങാൻ വൈകിയത്.

Read more about: nayanthara dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X