»   » ഞങ്ങൾക്കവിടെ ഒന്നും ചെയ്യാനുണ്ടാവില്ല, പക്ഷെ എനിക്ക് കിട്ടി; നയൻതാര തുറന്ന് പറയുന്നു

ഞങ്ങൾക്കവിടെ ഒന്നും ചെയ്യാനുണ്ടാവില്ല, പക്ഷെ എനിക്ക് കിട്ടി; നയൻതാര തുറന്ന് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ഇത്തവണയും സൈമയുടെ മികച്ച തമിഴ് നടിയ്ക്കുള്ള പുരസ്കാരം നയൻതാരയ്ക്കായിരുന്നു. ഇരുമുഖൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയൻതാരയെ മികച്ച നടിയായി പ്രഖ്യാപിച്ചത്. അവാർഡ് ദാന ചടങ്ങിൽ നയൻതാര പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

ഈ പുരസ്കാരം തനിയ്ക്ക് വളരെ സ്പെഷ്യൽ ആണെന്ന് പറഞ്ഞുകൊണ്ടാണ് നയൻ തുടങ്ങിയത്. ഇരുമുഖ ഒരു പക്ക കൊമേർഷ്യൽ പടമാണ്. പൊതുവെ ഇത്തരം കൊമേർഷ്യൽ ചിത്രങ്ങളിൽ നായികമാർക്ക് ഒരു പാട്ടിൽ കൂടുതലൊന്നും ചെയ്യാനുണ്ടാവാറില്ല. അതും വിക്രമിനെ പോലൊരു വലിയ താരത്തിനൊപ്പമാണെങ്കിൽ പ്രത്യേകിച്ചും.

nayanthara

എന്നാൽ ഇരുമുഖനിൽ ഒരു അഭിനേത്രി എന്ന പരിഗണന എനിക്ക് കിട്ടി. അഭിനയ പ്രധാന്യമുള്ള നായികവേഷമാണ് ചിത്രത്തിൽ ചെയ്തത്. എന്നെ വിശ്വസിച്ച് അത്തരമൊരു കഥാപാത്രത്തെ ഏൽപിച്ച സംവിധായകൻ ആനന്ദ് ശങ്കറിന് നന്ദി. ഒരു പാട്ടിനപ്പുറം നായികമാർക്ക് ചിലത് ചെയ്യാൻ കഴിയും എന്ന് കാണിച്ചു തന്നതിന്. - നയൻ പറഞ്ഞു

അതേ സമയം നയൻതാര ഇപ്പോൾ പൂർണമായും ശ്രദ്ധിയ്ക്കുന്നത് സ്ത്രീപക്ഷ ചിത്രങ്ങളിലാണ്. നായക പ്രധാന്യമുള്ള വാണിജ്യ ചിത്രങ്ങൾക്ക് വൻ തുകയാണ് നയൻ പ്രതിഫലമായി ആവശ്യപ്പെടുന്നത്. അറം, വേലൈക്കാരൻ, ഇമയ്ക്കാ നൊടികൾ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന നയൻ ചിത്രങ്ങൾ

English summary
Nayanthara: Heroines Don’t Have A Lot To Do In Mainstream Films
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam