ചിമ്പുവിനെ എനിക്ക് വർഷങ്ങളായി അറിയാം; പരിഹാസം ചിലപ്പോൾ പരിധി വിടുന്നു; വിഘ്നേശ് ശിവൻ

തെന്നിന്ത്യൻ സിനിമകളിലെ താര റാണിയാണ് നയൻതാര. വ്യക്തി ജീവിതത്തിൽ പ്രണയത്തകർച്ചകളും വിവാദങ്ങളും നിറഞ്ഞ് നിന്ന ഒരു സമയത്ത് നിന്നും മാറി ഇന്ന് ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോവുകയാണ് നടി. കരിയറിനെ പിന്തുണയ്ക്കുന്ന ഭർത്താവ്, ഇരട്ടക്കുഞ്ഞുങ്ങൾ, കരിയറിലെ കുതിപ്പ് തുടങ്ങി പല കാര്യങ്ങൾ നയൻതാരയ്ക്കിന്ന് സന്തോഷിക്കാനും അഭിമാനിക്കാനുമുണ്ട്.

മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നപ്പോൾ നയൻതാര ഈ നിലയിലേക്ക് ഉയരുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പോലും കരുതിയിരുന്നില്ല. മുമ്പൊരിക്കൽ ഇക്കാര്യം സത്യൻ അന്തിക്കാട് തുറന്ന് പറഞ്ഞിരുന്നു. നടിയുടെ കരിയർ വളർച്ച യഥാർത്ഥത്തിൽ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്താവുന്നതാണ്. നയൻതാരയ്ക്ക് മുമ്പ് ഒരു നടിക്കും തമിഴകത്ത് വളരാൻ കഴിഞ്ഞിട്ടില്ല.

കുറച്ച് വർഷങ്ങൾ ആഘോഷിക്കപ്പെട്ട നടിമാരുണ്ടെങ്കിലും രണ്ട് പതിറ്റാണ്ട് കരിയറിൽ വിജയകരമായി മുന്നേറുന്ന നടി നയൻതാരയ്ക്ക് മുമ്പ് വന്നിട്ടില്ല. കരിയറിന് വേണ്ടി ജീവിതത്തിലെ വലിയൊരു ഭാ​ഗം ചെലവഴിച്ച നടി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത് ഈയടുത്താണ്. കഴിഞ്ഞ വർഷമായിരുന്നു നയൻതാര വിഘ്നേഷ് വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ വാടക ​ഗർഭ ധാരണത്തിലൂടെ രണ്ട് പേരും ഇരട്ടക്കുഞ്ഞുങ്ങളെയും സ്വീകരിച്ചു. ഉയിർ, ഉല​ഗം എന്നാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേര്.

Nayanthara, Vignesh Shivan

​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാരയെക്കുറിച്ചും മക്കളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ.
സിനിമകളിൽ തിരക്കില്ലാതെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് വിഘ്നേശ് പറയുന്നു. ഞാൻ ഒരു ഫാമിലി പേഴ്സണാണ്. നയൻതാരയുടെ കുടുംബവുമായും ഞാൻ വളരെ ക്ലോസാണ്. നയൻസിന്റെ അമ്മയും ഞാനും വളരെ നല്ല അടുപ്പമുള്ളവരാണ്. അവരെ പോലെയുള്ളൊരാളെ കണ്ടിട്ടില്ലെന്നും വിഘ്നേശ് പറയുന്നു.

കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പ് ഞാനും നയൻസും പരസ്പരം ഉയിരും ഉലകവും എന്നായിരുന്നു വിളിച്ചിരുന്നത്. ബേബി, ഡിയർ എന്നൊന്നും വിളിക്കില്ലായിരുന്നു. ഈ പേരുകൾ തന്നെ കുട്ടികൾക്കും വെച്ചാൽ പോരെയെന്ന് ഞാൻ ചിന്തിച്ചു. ഇപ്പോൾ വീട്ടിൽ കൺഫ്യൂഷനായി. ഉയിർ എന്ന് വിളിക്കുമ്പോൾ ഞാനും നോക്കും കുഞ്ഞും നോക്കും. കുഞ്ഞുങ്ങളുടെ പേര് പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ വന്നു. ചിലപ്പോൾ ഇത് പരിധി വിടുന്നുണ്ടെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

വിഘ്നേശ് ശിവന്റെ ആദ്യ സിനിമ ചിമ്പുവിനെ നായകനാക്കിയുള്ള പോടാ പോടിയായിരുന്നു. ചിമ്പുവിനെക്കുറിച്ചുള്ള അനുഭവങ്ങളും വിഘ്നേശ് പങ്കുവെച്ചു. ചിമ്പുവും ഞാനും സ്കൂൾമേറ്റാണ്. കുറേ വർ‌ഷങ്ങളായി അറിയാം. സിനിമയ്ക്കപ്പുറം സൗഹൃദപരമായി ഒരുപാട് സംഭാഷണങ്ങളുണ്ടായിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ കമൽ സാറുടെ ബർത്ത് ഡേയ്ക്ക് കണ്ടു.

Nayanthara, Vignesh Shivan

തന്റെ കാര്യത്തിൽ അദ്ദേഹത്തിന് സന്തോഷമുണ്ടെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ വിഘ്നേശിനും നയൻതാരയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

സറൊ​ഗസിയുടെ നിയമ വശങ്ങൾ താര ദമ്പതികൾ ലംഘിച്ചോ എന്ന് സംശയം വരികയും തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണത്തിൽ നിയമ ലംഘനം നടന്നില്ലെന്ന് വ്യക്തമായി. ഇതോടെ ദിവസങ്ങൾ നീണ്ടു നിന്ന അഭ്യൂഹം അവസാനിച്ചു.

കുഞ്ഞുങ്ങൾ പിറന്ന ശേഷവും താര ദമ്പതികൾ കരിയറിന്റെ തിരക്കുകളിലാണ്. കണക്ടാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജവാനാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X