'നയൻതാരയുടെ തന്ത്രം നടിക്ക് തന്നെ തിരിച്ചടിയായി; കരിയർ തകരുന്നതിന് കാരണം സിനിമയെ ദുരുപയോ​ഗം ചെയ്യുന്നത്'

തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് നയൻതാര. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം പ്രശസ്തി നേടിയ നടി ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും കടക്കാനിരിക്കുകയാണ്. നടൻ ഷാരൂഖ് ഖാനൊപ്പം ആദ്യമായി നടി അഭിനയിക്കുന്ന സിനിമയുമാണിത്. നേരത്തെയും ബോളിവുഡിൽ നിന്ന് നയൻതാരയ്ക്ക് അവസരങ്ങൾ വന്നിരുന്നെങ്കിലും നടി സമ്മതം മൂളിയിരുന്നില്ല. തമിഴകത്ത് തന്റേതായ ഇടം നേടിയെടുക്കാനുള്ള തിരക്കിലായിരുന്നു ന‍ടി. വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ നടി അത് സാധിക്കുകയും ചെയ്തു.

ഇന്ന് തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് സാമ്പത്തിക വിജയം നൽകാൻ കഴിവുള്ള നടി തുടങ്ങി നയൻതാരയ്ക്കുള്ള ഖ്യാതികളേറെയാണ്. എന്നാൽ അടുത്ത കാലത്തായി നയൻതാരയുടെ കരിയർ ​ഗ്രാഫിൽ ഇടിവ് വന്നിരിക്കുകയാണ്. തുടരെയിറങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടതാണ് ഇതിന് കാരണമായത്. കഴിഞ്ഞ രണ്ട് വർഷം മാത്രം പരിശോധിച്ചാൽ നടിയുടെ വൻ വിജയമായ സിനിമ ഇല്ലെന്ന് തന്നെ പറയാം.

മുക്കുത്തി അമ്മൻ, ഒ2, നെട്രിക്കൺ, കണക്ട്, നിഴൽ, ​ഗോൾഡ് തുടങ്ങി പരാജയങ്ങളുടെ വലിയൊരു നിര തന്നെ നടിക്ക് വന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വന്ന പിഴവാണ് നടിയെ ബാധിച്ചത്. ഹൊറർ, ത്രില്ലർ സിനിമകളിലാണ് നടി കഴിഞ്ഞ കുറേ നാളുകളിലായി തുടരെ അഭിനയിക്കുന്നത്. ഒടിടിയുടെ വരവോടെ ഇത്തരം സിനിമകൾ തുടരെ കണ്ട് പ്രേക്ഷകർക്ക് മടുപ്പ് തോന്നിയിരിക്കുന്നു.

Nayanthara

വ്യത്യസ്തമായൊരു കഥാപാത്രം നടി തെരഞ്ഞെടുക്കുന്നില്ല. സമാന്ത, കീർത്തി സുരേഷ്, തൃഷ തുടങ്ങിയ നടിമാെരല്ലാം വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമാവാൻ ശ്രമിക്കുമ്പോഴും നയൻതാര ഇപ്പോഴും ഹൊറർ സിനിമകൾക്കാണ് പ്രാധാന്യം നൽകുന്നത്. നയൻതാരയ്ക്ക് കരിയറിലുണ്ടായ താഴ്ചയെപറ്റി സംസാരിച്ചിരിക്കുരയാണ് തമിഴ് സിനിമാ രം​ഗത്ത് പ്രവർ‌ത്തിക്കുന്ന മാധ്യമ പ്രവർത്തകൻ അന്തനൻ.

നയൻതാര സ്വന്തമായി സിനിമ നിർമ്മിക്കുന്നതിലെ പാകപ്പിഴകളും ഇതിന് കാരണമാണെന്ന് ഇദ്ദേഹം പറയുന്നു. മാർക്കറ്റുള്ള നയൻസ് ചെറിയ ബജറ്റിൽ സിനിമ എടുത്ത് വലിയ ലാഭം നേടാനാണ് ശ്രമിക്കുന്നത്. സിനിമാ രം​ഗമാണ് നിങ്ങളെ വളർത്തിയത് അതേ സിനിമാ രം​ഗത്തെ ദുരുപയോ​ഗം ചെയ്താൽ മാർക്കറ്റ് താനേ ഇടിയും. ഇപ്പോഴും അത് തന്നെ തുടരുന്നു.

Nayanthara

ജവാൻ എന്ന സിനിമ റിലീസായാൽ ഒരുപക്ഷെ നടിക്ക് ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ വന്നേക്കാമെന്നും തമിഴകത്ത് നയൻതാരയുടെ കരിയർ ഇപ്പോൾ വളരെ താഴെയാണെന്നും ഇദ്ദേഹം പറയുന്നു. കരിയറിൽ വലിയൊരു ഹിറ്റ് നയൻതാരയെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമകളിൽ മാർക്കറ്റ് വാല്യുവുള്ള നടി നയൻതാര മാത്രമായിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി.

തൃഷ, സമാന്ത, കീർത്തി സുരേഷ് തുടങ്ങിയവരെല്ലാം ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ളവരാണ്. വ്യത്യസ്തമായ സിനിമകൾ ഇവർ ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷേ നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ പദവി നഷ്ടപ്പെടാനുള്ള സാ​ഹചര്യമുണ്ടെന്നും സിനിമാ പ്രേക്ഷകർ പറയുന്നു. അതേസമയം നടിക്ക് വലിയ ആരാധക പിന്തുണ ഇപ്പോഴുമുണ്ട്. മലയാളത്തിൽ നടിയുടേതായി പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല.

അവസാനം പുറത്തിറങ്ങിയ ​ഗോൾഡിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പൃഥിരാജും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്. അൽ‌ഫോൻസ് പുത്രൻ ഏറെ നാളുകൾക്ക് ശേഷം ചെയ്യുന്ന സിനിമയായതിനാൽ ഹൈപ്പ് കൂടി. എന്നാൽ സിനിമ പരാജയപ്പെട്ടു. മലയാളത്തിൽ നടി ചെയ്യുന്ന സിനിമകൾ പൊതുവെ കുറവാണ്. എങ്കിലും ചെയ്യുന്ന സിനിമകൾ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X