സൂര്യയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

By Aswathi

ഗജനി, ആധവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയും സൂര്യയും വീണ്ടും ഒന്നിക്കുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും ഒന്നിക്കാന്‍ വീണ്ടും അവസരം ഒരുങ്ങുന്നത്.

ഗജിനി എന്ന ചിത്രത്തില്‍ രണ്ടാ നില നായികയായാരുന്നു നയന്‍സ് വന്നിരുത് എങ്കില്‍ ആധവനില്‍ അങ്ങനെയായിരുന്നില്ല. കെ എസ് രവി കുമാര്‍ സംവിധാനം ചെയ്ത ആധവനിലൂടെ സൂര്യയും നയന്‍സും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ അംഗീകരിച്ചതുമാണ്.

nayanthara-is-surya-s-pair

അതേ സമയം ഗജനി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം സംവിധായകന്‍ തന്നെ പറ്റിച്ചു എന്ന് നയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമിഴ് നടന്‍ സൂര്യ അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു നായികവേണമെന്നു പറഞ്ഞാണ് സംവിധായകന്‍ തന്നെ വിളിച്ചത്. അസിനും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആ കഥാപാത്രം മരിച്ചു പോകുമെന്നും യഥാര്‍ത്ഥ നായിക താനാണെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷെ ഷൂട്ടിങ് പാതി പിന്നിട്ടപ്പോഴാണ് കഥാപാത്രങ്ങളുടെ പ്രാഥാന്യം എങ്ങനെയാണെന്ന് മനസ്സിലായതെന്നാണ് നയന്‍ പറഞ്ഞിരുന്നത്.

അന്ന് നയന്‍ ഇന്നുള്ളതുപോലെ പ്രശസ്തി സംബാധിച്ചിരുന്നില്ല. ഇപ്പോള്‍ രജനി, അജിത്ത്, സൂര്യ, വിജയ് എല്ലാം നയന്‍സിന്റെ നായകനിരയില്‍ പെടുന്നവരാണ്. പ്രഭുദേവയുമായുള്ള ബന്ധത്തില്‍ നിന്ന് വേര്‍പെട്ട് തിരിച്ചെത്തിയപ്പോള്‍ രാജാറാണി, ആരംഭം, ഇത് കതിരവേലന്‍ കാതല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കൈവിട്ടുപോകുമായിരുന്ന അഭിനയജീവിതം തിരികെ പിടിച്ചു. മടങ്ങിവരവില്‍ അഭിനയിച്ച ചത്രങ്ങളെല്ലാം തമിഴകത്ത് ഹിറ്റും.

ലിങ്കുസ്വാമിയുടെ അഞ്ചാനിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അതു കഴിഞ്ഞാല്‍ ഉടന്‍ വെങ്കിട് പ്രഭുവുമായി കൈകോര്‍ക്കും. നേരത്തെ ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നത് ശ്രുതി ഹസനെ ആയിരുന്നു. ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ സൂര്യയും ശ്രുതിയും ജോഡിചേര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ബോളിവുഡിലും തെലുങ്കിലും തമിഴിലുമെല്ലാം തിരക്കായതിനാല്‍ പുതിയ ചത്രം ഏറ്റെടുക്കാന്‍ ശ്രുതിയ്ക്ക് സമയമില്ലാതെ വന്നതോടെയാണ് നയന്‍സിന് നറുക്ക് വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X